കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ആരെയൊക്കെയാണ് വിമര്‍ശിക്കേണ്ടത് എന്തൊക്കെയാണ് പറയേണ്ടത് എന്ന് സുധീരന് അറിയില്ല. വേണമെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും.
വാര്‍ത്തകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് ചെറിയ കാര്യങ്ങള്‍ എടുത്തിട്ട് വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടംപിടിക്കാനാണ് സുധീരന്റെ ശ്രമം.
പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണ്. അതുകൊണ്ടാണ് മന്ത്രിമാര്‍ക്കെതിരെ അദ്ദേഹം പറയുന്നത്. താന്‍ എന്താണ് പറുയന്നതെന്നുപോലും അദ്ദേഹത്തിനറിയില്ല. സഹമന്ത്രിമാരെ വിമര്‍ശിക്കുന്നത് വലിയകാര്യമായി കരുതുകയാണ് സുധീരന്‍.
പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് സുധീരന്റെ ശ്രമം. ആരെയും അംഗീകരിക്കില്ലെന്ന സുധീരന്റെ സംസ്‌ക്കാരം അദ്ദേഹത്തെ നശിപ്പിക്കുമെന്നും സുധീരന്റെ പലപ്രവൃത്തികളും രാഷ്ട്രീയക്കാരുടെ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ മന്ത്രിമാരില്‍ പലരും ഒന്നിനും കൊള്ളാത്തവരാണെന്ന സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല