1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മമ്മൂട്ടിയെ ചികിത്സിക്കാന്‍ രജ്ഞിത്ത്
മമ്മൂട്ടിയെ ചികിത്സിക്കാന്‍ രജ്ഞിത്ത്
മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമാകുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമലയില്‍’ നേത്രവിദഗ്ധനായ ഡോ.ശിവദാസ് എന്ന കഥാപാത്രമായാണ് രഞ്ജിത് അതിഥിസാന്നിധ്യമാകുന്നത്. രഞ്ജിത് ആദ്യമായി നിര്‍മ്മിച്ച ‘കയ്യൊപ്പ’ിലും ഒടുവില്‍ നിര്‍മ്മിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ’ിലും മമ്മൂട്ടിയായിരുന്നു നായകന്‍.; മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവായപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി രഞ്ജിത്തിനെയും ക്ഷണിച്ചു. സംവിധായകന്‍ രഞ്ജിത്തായല്ല ക്യാമറയ്ക്ക് …
നെല്ലിയാമ്പതി: പ്രതാപന്‍ ഇടപെടേണ്ടെന്ന് പിസി ജോര്‍ജ്ജ്
നെല്ലിയാമ്പതി: പ്രതാപന്‍ ഇടപെടേണ്ടെന്ന് പിസി ജോര്‍ജ്ജ്
നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്ന് പിസിജോര്‍ജ്. ധീവര സമുദായാംഗമായ ടിഎന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതിയെന്ന് ചീഫ് വിപ്പ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ട്. നെല്ലിയാമ്പതി സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
ലോഹിതദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍
ലോഹിതദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍
മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്വപ്നവീടായ അമരാവതിയും കുടുംബവീടും ജപ്തി ചെയ്യാനൊരുങ്ങുന്നു. 2 വീടുകളിലുമായി ഒരു കോടിയോടടുത്ത് കടബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടികള്‍ ആരംഭിച്ചു. കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സിനിമ മേഖലയില്‍ നിന്നും ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴ് വാക്കായി. ചെന്നൈ പ്രസാദ് അക്കാദമിയില്‍ …
ശ്രീദേവിയുടെ തിരിച്ചുവരവില്‍ ബിഗ് ബിയും അജിത്തും കൂട്ടിന്
ശ്രീദേവിയുടെ തിരിച്ചുവരവില്‍ ബിഗ് ബിയും അജിത്തും കൂട്ടിന്
സ്വപ്നസുന്ദരി ശ്രീദേവിയുടെ ആഘോഷപൂര്‍വമായ തിരിച്ചുവരവാകുന്ന ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ അമിതാബ് ബച്ചനും അജിത്തും. ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളിലാണ് അതിഥിതാരങ്ങളായി ഇരുവരും എത്തുന്നത്. ഇംഗ്‌ളീഷ് സ്പീക്കിംഗ് കോഴ്‌സിന്റെ കരുത്തുമായി ആദ്യമായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വീട്ടമ്മയായാണ് ശ്രീദേവി ഹാസ്യസ്വഭാവമുള്ള ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ കഥാപാത്രമാകുന്നത്. അമേരിക്കയിലേക്കുള്ള ആദ്യയാത്രയില്‍ വിമാനത്തില്‍ വച്ച് പരിചയപ്പെടുന്ന അപരിചിതനായാണ് ഹിന്ദിയില്‍ അമിതാബ് ബച്ചനും തമിഴില്‍ …
ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ലണ്ടന്‍: ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്‍ഡിന്റെ ജയം. ആദ്യകളിയില്‍ നെതര്‍ലാന്‍ഡായിരുന്നു ഇന്ത്യന്‍ നിരയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം.
അമൃതാനന്ദമയിക്ക് നേരെ കയ്യേറ്റശ്രമം
അമൃതാനന്ദമയിക്ക് നേരെ കയ്യേറ്റശ്രമം
മാതാ അമൃതാനന്ദമയിക്ക് നേരെ കയ്യേറ്റശ്രമം. വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചാണ് കയ്യേറ്റശ്രമമുണ്ടായത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയില്‍ ബീഹാര്‍ സ്വദേശിയായ സ്വപ്‌നോസിംഗ് മാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. തുടര്‍ന്ന് ഭക്തര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.
കുരീപ്പുഴക്കും സുഭാഷ് ചന്ദ്രനും അക്കാദമി അവാര്‍ഡ്
കുരീപ്പുഴക്കും സുഭാഷ് ചന്ദ്രനും അക്കാദമി അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘മനുഷ്യന് ഒരാമുഖം’ എന്ന നോവലിന് സുഭാഷ് ചന്ദ്രനും ‘കീഴളന്‍’ എന്ന കവിതയ്ക്ക് കുരീപ്പുഴ ശ്രീകുമാറിനും അവാര്‍ഡ് ലഭിച്ചു. യു.കെ. കുമാരന്റെ ‘പോലീസുകാരന്റെ പെണ്‍മക്കള്‍’ മികച്ച ചെറുകഥയായും തിരഞ്ഞെടുത്തു. മികച്ച നാടകമായി ബാലസുബ്രഹ്മണ്യത്തിന്റെ ചൊല്ലിയാട്ടവും മികച്ച സാഹിത്യവിമര്‍ശനമായി ബി. രാജീവന്‍ രചിച്ച “വാക്കുകളും വസ്തുക്കളും” തിരഞ്ഞെടുക്കപ്പെട്ടു. എം. ഗോപകുമാറിന്റെ വോള്‍ഗാ …
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നു
കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നു
സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് രണ്ട് കമ്പനി കേന്ദ്രസേന കൊയമ്പത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക …
ഷുക്കൂര്‍ വധം: പി ജയരാജന്‍ റിമാന്റില്‍
ഷുക്കൂര്‍ വധം: പി ജയരാജന്‍ റിമാന്റില്‍
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോവുക. ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ വൈദ്യസഹായം വേണമെന്ന് അപേക്ഷ നല്‍കി. വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. …
ഒളിംപിക് മെഡല്‍: ഫെല്‍പ്‌സിന് ചരിത്രനേട്ടം
ഒളിംപിക് മെഡല്‍: ഫെല്‍പ്‌സിന് ചരിത്രനേട്ടം
ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സിന്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരമായ ലരിയ ലാറ്റിനിയയുടെ 18 മെഡലുകളുടെ റെക്കോര്‍ഡാണ് ഫെല്‍പ്‌സ് തിരുത്തിയത്. 15 സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് മൂന്ന് ഒളിംപിക്‌സുകളില്‍ നിന്നായി ഫെല്‍പ്‌സിന്റെ സമ്പാദ്യം. ബീജിംഗില്‍ എട്ടും ഏഥന്‍സില്‍ ആറും സ്വര്‍ണമാണ് ഫെല്‍പ്‌സ് …