1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴ വില്ലനാകുന്നോ? കുട്ടികള്‍ക്ക് കളിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്
മഴ വില്ലനാകുന്നോ? കുട്ടികള്‍ക്ക് കളിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്
മഴ നിങ്ങളുടെ കുഞ്ഞുങ്ങളുടെ അവധിക്കാല ആഘോഷങ്ങളില്‍ കരിനിഴല്‍ വീഴ്്ത്തുന്നുവെന്ന പേടി നിങ്ങള്‍ക്കുണ്ടോ? മഴ കാരണം കുട്ടികള്‍ യാതൊരു ആക്ടിവിറ്റികളും ഇല്ലാതെ പൊണ്ണത്തടിയന്‍മാരായി മാറുമെന്ന് പേടിയുളള മാതാപിതാക്കളാണോ നിങ്ങള്‍. എങ്കിലിതാ അതിന് പരിഹാരമുണ്ട്. മഴയെ പേടിക്കാതെ കുട്ടികള്‍ക്ക് ആരോഗ്യകരമായ കളികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന ഒരു വെബ്ബ് സൈറ്റാണിത്. ആരോഗ്യപ്രദവും ഊര്‍ജ്ജദായകവുമായ നിരവധി കളികളാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയ ഗെയിംസ്4 …
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സീറോമലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപത പരിധിയിലുള്ള മാസ് സെന്ററായ ബര്‍മിങ്ങ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു
ലണ്ടനില്‍ ഒളിംപിക് മേള സംഘടിപ്പിച്ചു
ലണ്ടനില്‍ ഒളിംപിക് മേള  സംഘടിപ്പിച്ചു
(കേരള കാത്തലിക് അസോസിയേഷന്‍) കെസിഎ, (മലയാളി അസോസിയേഷന്‍ ഓഫ് ദ് യുകെ) എംഎയുകെ, (ശ്രീ നാരായണ ഗുരു മിഷന്‍) എസ്എന്‍ജിഎം എന്നീ മൂന്ന് സംഘടനകള്‍ ചേര്‍ന്ന് ജൂലൈ 15ന് ഈസ്റ്റ് ഹാമില്‍ ഫ്ലാന്‍ടെര്‍സ് ഗ്രൌണ്ടില്‍ ഒളിംപിക് മേള സംഘടിപ്പിച്ചു. ഏകദേശം 1000ത്തില്‍ പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ അവധിക്കാല വേദപഠനക്ളാസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ഓഗസ്റ്റ് 2, 3, 4 തീയതികളില്‍ നടത്തുന്നു. 2ന് രാവിലെ 9ന് സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ എല്‍ദോസ് വട്ടപറമ്പില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ …
പോര്‍ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ വിനോദയാത്ര ഹൃദ്യമായി
പോര്‍ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ വിനോദയാത്ര ഹൃദ്യമായി
ജോഷി ജോര്‍ജ്ജ് പോര്‍ട്‌സ്മൗത്ത്: മലയാളി അസ്സോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെ നേതൃത്വത്തില്‍ ചെസിംഗ് ടോണിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. ചെസിംഗ് ടോണ്‍ പാര്‍ക്കിലെ മൃഗശാലയില്‍ ചെലവഴിച്ച നിമിഷം എല്ലാവരും വളരെയധികം ആസ്വദിച്ചു.ഏറെ വൈവിദ്ധ്യമേറിയ മറ്റു വിനോദ ഉപാധികളിലും പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആഹ്ലാദാരവങ്ങളോടെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. തിരക്കുകള്‍ നിറഞ്ഞ യുകെ ജീവിതത്തില്‍ അപൂര്‍വ്വമായി കിട്ടുന്ന …
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക്ഷെയറിലെ സിറോ മലബാര്‍ മാസ് സെന്ററായ ലീഡ്സില്‍ പരിശുദ്ധ മാതാവിന്റെയും ഭാരത അപ്പോസ്തോലന്‍ മാര്‍ തോമ്മാശ്ളീഹായുടെയും ഭാരതത്തിന്റെ സഹന പുത്രി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്ക രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ റവ ഡോ മാത്യു …
രണ്ടാം ഏകദിനം ഇന്ന്‌
രണ്ടാം ഏകദിനം ഇന്ന്‌
ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്‌ നടക്കും. ആദ്യമത്സരത്തില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ ഇന്ന്‌ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്‌. തുടര്‍ച്ചയായ രണ്ടാം വിജയമാണ്‌ ഇന്ത്യ ഇന്ന്‌ ലക്ഷ്യമിടുന്നത്‌. ആദ്യ മത്സരത്തില്‍ സെവാഗിന്റെയും വൈസ്‌ ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലിയുടെയും ഉജ്ജ്വല പ്രകടനമാണ്‌ ഇന്ത്യക്ക്‌ കരുത്തായത്‌. കഴിഞ്ഞ അഞ്ച്‌ ഏകദിനങ്ങളില്‍ നിന്ന്‌ നാല്‌ സെഞ്ച്വറി നേടിയ കോഹ്ലി …
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് മോഹന്‍ലാലിനാണെന്ന് ജൂറി അംഗവും ശബ്ദലേഖകനുമായ സി ആര്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എങ്ങനെ നോക്കിയാലും ദിലീപിനേക്കാള്‍ മികച്ച നടന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. എന്നാല്‍ ജൂറി ചെയര്‍മാനായിരുന്ന ഭാഗ്യരാജിന് ദിലീപിനെ മികച്ച നടനാക്കണമെന്നായിരുന്നു അഭിപ്രായം. മോഹന്‍ലാല്‍ അഭിനയിച്ച പ്രണയം, സ്‌നേഹവീട് …
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
ബ്രട്ടീഷ് സൈന്യത്തിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള അംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. പൗരത്വം സംബന്ധിച്ച് പുതുതായി നടപ്പിലാക്കിയ നിയമങ്ങളാണ് ഇവര്‍ക്ക് ഭീഷണിയാകുന്നത്. ബ്രട്ടീഷ് സൈന്യത്തിലേക്ക് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാല്‍ സണ്‍ഡേ ടെലഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പേരുടേയും പൗരത്വ അപേക്ഷകള്‍ നിസ്സാരകാരണത്തിന്റെ …
വേള്‍ഡ് സെയിലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ യുവാക്കളും
വേള്‍ഡ് സെയിലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ യുവാക്കളും
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ നോയീസീഡല്‍ തടാകത്തില്‍ നടക്കുന്ന 420 വേള്‍ഡ് ബോട്ട്‌ റേസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയില്‍ നി്ന്നും മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ ടീം പങ്കെടുക്കും. ചെന്നൈയില്‍ നിന്നുള്ള അങ്കിത്ത് ജോര്‍ജ് വിവിഷും പഞ്ചാബില്‍ നിന്നുള്ള ശിവ് രേഖിയുമാണ് യൂറോപ്പിലെ പേരുകേട്ട സെയിംലിംഗ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇരുവരുടേയും ആദ്യത്തെ രാജ്യാന്തരമത്സരമാണിത്. ഈ മാസം 25 …