1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2012

ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ അവധിക്കാല വേദപഠനക്ളാസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ഓഗസ്റ്റ് 2, 3, 4 തീയതികളില്‍ നടത്തുന്നു. 2ന് രാവിലെ 9ന് സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ എല്‍ദോസ് വട്ടപറമ്പില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും 9ന് തുടങ്ങി 3ന് ക്ളാസ് അവസാനിക്കും.

വിശുദ്ധരാകുവിന്‍ എന്നതാണ് ഈ വര്‍ഷത്തെ തീം. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും സംഘാടകര്‍ ക്ളാസുകളിലേക്ക് ക്ഷണിച്ചു. കുട്ടികളെ ക്ളാസുകളില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നേരത്ത തന്നെ സംഘാടകരെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. മൂന്നാമത്തെ ദിവസം കേരളസദ്യയും തുടര്‍ന്ന് മൂന്നിന് അവസാനിക്കുന്ന ഉപസംഹാര ചടങ്ങില്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി മുന്‍വികാരി ഫാ പീറ്റര്‍ കുറിയാക്കോസ്, ഫാ എല്‍ദോസ് വട്ടപറമ്പില്‍ എന്നിവര്‍ പങ്കെടുക്കുന്നു. തദവസരത്തില്‍ കുട്ടികള്‍ക്ക് സമ്മാനദാനം സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്:

ഫാ എല്‍ദോസ് വട്ടപറമ്പില്‍ : 07436886084, സ്കറിയ : 07518128184, ഷാജി : 07921579349

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.