1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൈദ്യുത നിരക്ക് കൂട്ടുന്നു
വൈദ്യുത നിരക്ക് കൂട്ടുന്നു
തിരുവനന്തപുരം : പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുത നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍്‌പ്പെടുത്താന്‍ ആലോചിക്കുന്നതായി വൈദ്യുത ബോര്‍ഡ്. വ്യവസായ – വാണിജ്യ ഉപഭോക്താക്കള്‍ക്ക് മുപ്പത് ശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താനും മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കണമെന്നും വൈദ്യുത റെഗുലേറ്ററി കമ്മറ്റിയോട് ശുപാര്‍ശ ചെയ്യാന്‍ വൈദ്യുത ബോര്‍ഡിന്റെ …
ആഷ് തിരിച്ചുവരുന്നു; ഹോളിവുഡ് ചിത്രത്തിലൂടെ
ആഷ് തിരിച്ചുവരുന്നു; ഹോളിവുഡ് ചിത്രത്തിലൂടെ
ഐശ്വര്യാറായ് ബച്ചന്‍ ഹോളിവുഡ് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകള്‍. ഡാനിയല്‍ സില്‍വ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ നായികാവേഷത്തിലൂടെയാണ് ആഷ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തില്‍ കേറ്റ് വിന്‍സ് ലെറ്റിന്റെ പ്രതിശ്രുത വരന്റെ വേഷത്തിലെത്തിയ ബില്ലി സേനാണ് ചിത്രത്തില്‍ ആഷിന്റെ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിനെ കൂടാതെ ചിത്രത്തില്‍ സീരിയല്‍ നടി സാറാഖാന്‍, ഗായകന്‍ …
ഉപ്പ് കുറച്ചാല്‍ ക്യാന്‍സറും കുറയ്ക്കാം
ഉപ്പ് കുറച്ചാല്‍ ക്യാന്‍സറും കുറയ്ക്കാം
ലണ്ടന്‍ : ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പതിനാല് ശതമാനവും ഒഴിവാക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട്. യുകെയില്‍ കണ്ടുവരുന്ന ഉദര അര്‍ബുദ രോഗങ്ങളില്‍ ഏഴില്‍ ഒന്നും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ടാണന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടനിലെ ഒരു മനുഷ്യന്‍ ദിവസവും 8.6 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. സംസ്‌കരിച്ച ഭക്ഷണത്തില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. …
ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രം നാസയുടെ ശേഖരത്തില്‍
ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രം നാസയുടെ ശേഖരത്തില്‍
ലണ്ടന്‍ : ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ നാസയുടെ ശേഖരത്തിലെത്തി. കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് ഭൂമിയുടെ ഏറ്റവും മനോഹരമെന്ന് കരുതുന്ന ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ഇതുവരെ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മനോഹരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ രാത്രികാല ചിത്രമാണ് എടുത്തിരിക്കുന്നത്. ന്യൂ മെക്‌സിക്കോയില്‍ നിന്നുളള ഫോട്ടോഗ്രാഫര്‍ നേറ്റ് …
വോക്കിംഗ് കാരുണ്യ കിഡ്‌നി ശസ്ത്രക്രിയയ്ക്കായി 50,250 രൂപ കൈമാറി
വോക്കിംഗ് കാരുണ്യ കിഡ്‌നി ശസ്ത്രക്രിയയ്ക്കായി 50,250 രൂപ കൈമാറി
ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഏക ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന ഷൈജു ജോര്‍ജ് എന്ന ചെറുപ്പക്കാരന് കൈമാറി.
ഇത് അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘമേറിയ മാന്ദ്യം
ഇത് അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘമേറിയ മാന്ദ്യം
അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനിപ്പോള്‍ നേരിടുന്ന ഇരട്ട മാന്ദ്യമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്നാം പാദത്തില്‍ രാജ്യത്തിന്‍െ സാമ്പത്തിക സ്ഥിതി അളക്കാനുപയോഗിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി 0.2 ശതമാനം കുറഞ്ഞതായാണ് കണ്ക്കുകള്‍ വ്യക്തമാക്കുന്നത്. 1955 …
കഴിഞ്ഞവര്‍ഷം യുകെയിലെത്തിയത് 63,000 വ്യാജ വിദ്യാര്‍ത്ഥികള്‍
കഴിഞ്ഞവര്‍ഷം യുകെയിലെത്തിയത് 63,000 വ്യാജ വിദ്യാര്‍ത്ഥികള്‍
ആത്മവിശ്വാസമില്ലാത്ത മന്ത്രിമാരുടെ നടപടികള്‍ മൂലം കഴിഞ്ഞവര്‍ഷം രാജ്യത്തേക്ക് എത്തിയത് പതിനായിരക്കണക്കിന് വ്യാജവിദ്യാര്‍ത്ഥികള്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്്ക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്രയേറെ വ്യാജന്‍മാര്‍ യുകെയിലേക്ക് എത്തിയിരിക്കുന്നതെന്നത് ഗവണ്‍മെന്റ് നടപടികള്‍ വെറും പ്രഹസനമാണന്ന് തെളിയിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ മാത്രം 63,000 വ്യാജ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. മൈഗ്രേഷന്‍ വാച്ച് നടത്തിയ പഠനത്തിലാണ് ഇത്രയേറെ വ്യാജന്‍മാരെ കണ്ടെത്തിയത്. …
അവധിയെടുക്കുന്നതില്‍ മുന്നില്‍ എന്‍എച്ച്എസിലെ ജോലിക്കാര്‍
അവധിയെടുക്കുന്നതില്‍ മുന്നില്‍ എന്‍എച്ച്എസിലെ ജോലിക്കാര്‍
ജോലിക്ക് വരാതെ അവധിയെടുക്കുന്നതില്‍ മുന്നില്‍ എന്‍എച്ച്എസിലെ ജോലിക്കാര്‍ തന്നെയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഓരോ ദിവസവും 42,000 എന്‍എച്ച്എസ് ജോലിക്കാര്‍ രോഗാവധി ആവശ്യപ്പെടുന്നുണ്ടന്നാണ് കണക്ക്. അതായത് ഓരോ വര്‍ഷവും രോഗാവധി മൂലം പതിനഞ്ച് മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടത്രേ. എന്‍എച്ച്എസ് ഉദ്യോഗസ്ഥരുടെ ആബ്‌സന്‍സ് റേറ്റ് സ്വകാര്യമേഖലയിലേതിനെക്കാളും രണ്ടിരട്ടിയാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ശമ്പളമുളള എന്‍എച്ച്എസ് മാനേജര്‍മാരേക്കാളും ചീഫ് എക്‌സിക്യൂട്ടീവ്, …
ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെസി(എം) വെബ്ലിക്ക് വിജയം
ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെസി(എം) വെബ്ലിക്ക് വിജയം
ബാബു ചാഴിക്കാടന്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്ന ഒരു നേതാവാണ് എന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും, ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍െറ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാം യൂണിറ്റിന്റെ ആതിഥേയത്തില്‍ നടത്തിയ 21-ാമത് ബാബു ചാഴിക്കാടന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ടെലഫോണ്‍ സന്ദേശത്തിലൂടെ …
ബിമയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബിമയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
സഖറിയ പുത്തന്‍കളം ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍െറ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് കലാ-കായിക പരിപാടികളോടെ ആഘോഷിക്കും. അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളവും മാവേലി മന്നന് വരവേല്‍പ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു മാത്യു: 07985443309 ജോസഫ് തോമസ്: 07735316110