ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊ.ജോയ് മുപ്രാപള്ളിക്ക് മാഞ്ചസ്റ്ററിന്റെ സ്‌നേഹാദരം.മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റഷോമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു കുളത്തും തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്ന് സംസാരിച്ച അദ്ദേഹം സ്വീകരണ പരിപാടിക്ക് …
പുതിയ വേഗം പുതിയ ഉയരം എന്നതാണ് ഓരോ ഒളിംപിക്സിന്‍െറയും മുദ്രാവാക്യം. അതേ ലക്ഷ്യത്തിലേക്ക് ഇതാ ഒളിംപിക്സിനു വേദിയാവുന്ന ലണ്ടനും കുതിക്കുന്നു.
കേരളത്തെ വരുകാലങ്ങളില്‍ വന്‍ പ്രതിസന്ധികളിലേക്ക് കൊണ്ടെത്തിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ ആദ്യ ‘രക്തസാക്ഷി’ വയനാട് ജില്ലയില്‍. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ തന്നെയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ യുവതി തൂങ്ങിമരിച്ചത്. കാര്‍ഷിക തകര്‍ച്ചയും അതേത്തുടര്‍ന്ന് കടക്കെണി മരണങ്ങളും സര്‍വസാധാരണമായ വയനാട്ടില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കിന്റെ നടപടി ഭയന്ന് അമ്പലവയല്‍ ആനപ്പാറ …
വി എസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടിക്കാര്യത്തില്‍ സി പി ഐ(എം) നേതൃയോഗങ്ങള്‍ ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും പി കരുണാകരനും ഇന്ന് കേന്ദ്രകമ്മിറ്റിയില്‍ സംസാരിക്കും. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും വിഎസ്സിനെതിരെ നടപടി വേണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. അതേസമയം വി എസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്. കാരാട്ടിന്റെ ആവശ്യപ്രകാരം ദില്ലിയിലെ …
പോപ് ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേലയെ വീട്ടു തടങ്കലിലാക്കി. വത്തിക്കാനില്‍ നിന്നും രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ വിചാരണ കഴിയുന്നത് വരെയാണ് ഗബ്രിയേലയെ വീട്ടുതടങ്കലിലാക്കിയത്. കേസില്‍ കഴിഞ്ഞ മെയ്മാസത്തിലാണ് മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേല കസ്റ്റഡിയിലാവുന്നത്. മാര്‍പാപ്പയുടെ അടുത്ത അനുയായിയായ ഗബ്രിയേലയെ വിചാരണ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെയാണ് വീട്ടുതടങ്കലിലാക്കിയത്. വത്തിക്കാനില്‍ നടക്കുന്ന …
അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനത്തിനിടെയാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്. അവയവദാനത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുകയാണ് ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. സ്വാതീകൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കല്‍ …
തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കമലഹാസന്റെ മകളുമായ ശ്രുതി ഹസന് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം. മലയാളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ശ്രുതി പറഞ്ഞു. അച്ഛന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ശ്രുതി പറഞ്ഞു. മലയാളികളുടെ സ്‌നേഹം അമ്പരപ്പിച്ചെന്നും നല്ല അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും ശ്രുതി പറഞ്ഞു. മലയാളി സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്താനും ശ്രുതി മറന്നില്ല. …
നടന്‍ ജഗതി ശ്രീകുമാറിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി തഴഞ്ഞുവെന്ന ആരോപണമുയരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുന്ന വേളയില്‍ നായകനായി അഭിനയിച്ചില്ലെന്ന കാരണത്താല്‍ ജഗതിയെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപണം. ബ്ലെസ്സിയുടെ പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിനും അനുപംഖേറിനും മികച്ച നടനുള്ള പുരസ്‌കാരം നല്‍കാമെന്നുള്ള വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദത്തിലെത്തുമെന്ന് തിരിച്ചറിഞ്ഞാണ് ദിലീപിന്റെ പേര് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ദിലീപിനു …
നാലുമാസത്തെ ദൈര്‍ഘ്യമേറിയ ഇടവേളക്കു ശേഷം കളത്തിലിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പുതുസീസണ്‍ തുടക്കം. ലങ്കക്കെതിരെ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ഉപനായകന്‍ വിരാട് കോഹ്ലിയുടെ (106) മിന്നുന്ന ബാറ്റിങ് മികവിലാണ് ഇന്ത്യ 21 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്താമക്കിയത്.വീരേന്ദര്‍ സെവാഗിന്‍െറ മികച്ച ഇന്നിങ്സും (97 പന്തില്‍ 96) ലങ്കയില്‍ കണ്ടു. സുരേഷ് റെയ്ന (50), എം.എസ്. …
എംകെ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ …