ടാന്‍ സ്‌പ്രേകളിലടങ്ങിയിരി്ക്കുന്ന രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ക്യാന്‍സര്‍, ഡിഎന്‍എ പ്രോബ്‌ളം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതായാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ടാന്‍ സ്‌പ്രേ ശ്വസിക്കുകയോ, രക്തകുഴലുകളിലേക്ക് ആഗിരണം ചെയ്യുകയോ ചെയ്യുന്നത് ഡിഎന്‍എയുടെ ഘടനയില്‍ മാറ്റമുണ്ടാകാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അത് ഭാവിയില്‍ ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാം. ശരീരം കൂടുതല്‍ ഇരുണ്ടതായി കാണിക്കാനാണ് …
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് മമത ബാനര്‍ജി. അബ്ദുള്‍ കലാം, മന്‍മോഹന്‍ സിങ്, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് മമത നിര്‍ദ്ദേശിയ്ക്കുന്നത്. മുലയം സിംഹ് യാദവും ഈ പേരുകള്‍ നിര്‍ദ്ദേശിച്ചു,ഇതോടെ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്വപ്നം പൊലിയുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്. മന്‍മോഹന്‍ സിംങ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മാറിയാല്‍ ഒഴിയുന്ന പ്രധാനമന്ത്രി കസേരയും …
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വില അവലോകനം ചെയ്യാനായി പൊതുമേഖലാ എണ്ണകമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. മെയ് 23ന് പെട്രോള്‍ …
യു.കെ.കെ.സി.എ പ്രസിഡന്റ് ലേവി പടപുരയ്‌ക്കലിന്റെ പിതാവ് കടുത്തുരുത്തി പടപുരയ്‌ക്കല്‍ ചാക്കോ (89) ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ അന്നമ്മ മേമ്മുറി തടത്തില്‍ കുടുംബാംഗം. മക്കള്‍: പരേതനായ ജോസഫ്, സിസ്റ്റര്‍ ജൂഡ്‌സി എസ്.ജെ.സി (സെന്റ് തോമസ് അസൈലം കൈപ്പുഴ), സിസ്റ്റര്‍ ബേസില്‍ എസ്.ജെ.സി (സെന്റ് ജോസഫ് ജനറലേറ്റ് എസ്.എച്ച്.മൗണ്ട്), സിസ്റ്റര്‍ കുസുമം എസ്.ജെ.സി …
സഖറിയ പുത്തന്‍കുളം യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പതിനൊന്നാമത് കണ്‍വെന്‍ഷന്‍റെ പ്രൗഢോജ്വലമായ റാലിക്കായി രാജവീഥിയൊരുങ്ങുന്നു. ക്‌നാനായ സമുദായ വൈകാരിക ആവേശമുണര്‍ത്തിക്കൊണ്ട് തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി യൂണിറ്റുകള്‍ റാലിക്കൊരുങ്ങുമ്പോള്‍ മാള്‍വെന്‍ മലനിരകള്‍ തീപാറും മുദ്രാവാക്യങ്ങളാല്‍ പ്രകമ്പനം കൊള്ളും. യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലിന്റെ നേതൃത്വത്തിലുള്ള വലിയ കമ്മറ്റി …
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികവും നൈറ്റ് വിജിലും 15 വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംസൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് വാര്‍ഷിക ആഘോഷങ്ങളും നൈറ്റ് വിജിലും നടക്കുക. ഗ്ലാസ്ഗോ അതിരൂപതാ സിറോമലബാര്‍ ചാപ്ലയിന്‍ ഫാ.ജോയിചെറാടിയില്‍, …
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍.....
എന്നും യു കെ മലയാളികള്‍ക്ക് വ്യത്യസ്ത്മാര്‍ന്നതും പുതുമകളുള്ളതുമായ വിഭവങ്ങള്‍ സമ്മാനിക്കുന്ന NRI മലയാളിയില്‍ നിന്നും അടുത്ത ഞായറാഴ്ച മുതല്‍ ഒരു വിഭവം കൂടി.പോര്‍ട്സ് മോത്തിലെ പ്രശസ്ത കവിയും സാഹിത്യകാരനുമായ ജോഷി പുലിക്കൂട്ടില്‍ എഴുതിയ അങ്ങിനെ തോമാച്ചനും നഴ്സായി എന്ന ഹാസ്യ നോവല്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങും. പുരുഷ നഴ്സുമാരുടെ ജീവിതത്തിലെ കാര്യങ്ങള്‍ നര്‍മത്തിന്റെ …
ATM മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നതിനൊപ്പം ഇനി ചാരിറ്റി ഡോണെഷനും നടത്താം.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ഗ്രൂപ്പിലുള്ള ബാങ്കുകളുടെ 8000 ATM മെഷിനുകളില്‍ ആണ് ഇന്നുമുതല്‍ ഈ സൌകര്യം നിലവില്‍ വരുന്നത്.1 പൌണ്ട് മുതല്‍ 150 പൌണ്ട് വരെയുള്ള തുക ഇപ്രകാരം ചാരിറ്റിക്ക് നല്‍കാന്‍ സാധിക്കും.പണം പിന്‍വലിക്കുമ്പോള്‍ ഇതിനുള്ള ഓപ്ഷന്‍ ലഭിക്കും. താഴെപ്പറയുന്ന ചാരിറ്റികള്‍ക്കാണ് ഇപ്രകാരം …
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ പ്രകാശ് ജാതവ് എന്ന യുവാവിനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദലിതനും താഴ്ന്ന ജാതിക്കാരനുമായ ജാതവിന് മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മൂക്ക് മുറിച്ചെടുക്കുകയായിരുന്നു. കുശ്വാഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം …