യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത് നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം …
ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയാണ് ഇടവപ്പാതിയിലെ യാമിനിയെ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ സിനിമിയില്‍ അരങ്ങേറ്റം കുറിച്ച ഈ കലാകാരി മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. മോഡേണ്‍ വേഷത്തിലും വാസവദത്ത എന്ന നര്‍ത്തകിയായും രണ്ടു മുഖത്തില്‍ ഉത്തര സ്‌ക്രീനിലെത്തുന്നു. ”ലെനിന്‍ സാറിനെപ്പോലെ പ്രശസ്തനായ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി …
തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം നേതാക്കളടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധമടക്കം 29 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തലശ്ശേരി ചൊക്ളി നെടുംഭാഗം മീത്തല ചാലില്‍ കൊടിസുനിയെന്ന എം.കെ. സുനില്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.എം. സലീം സാഹിബ് എറണാകുളം ചീഫ് ജുഡീഷ്യല്‍ …
ഷാജി കൈലാസിന് തിരിച്ചടികളുടെ കാലമാണ്. ബാബാ കല്യാണി എന്ന ശരാശരി വിജയചിത്രത്തിന് ശേഷം ഒരു ഹിറ്റ് മലയാളത്തില്‍ നല്‍കാന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ 2010, ഓഗസ്റ്റ് 15, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നിങ്ങനെയാണ് പരാജയങ്ങളുടെ തുടര്‍ക്കഥ ഷാജി രചിച്ചത്. എന്തായാലും ആക്ഷന്‍ …
റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖനെ ഇല്ലാതാക്കാന്‍ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് നിര്‍ദേശം നല്‍കിയത് കണ്ണൂരിലെ ഒരു ഉന്നത നേതാവാണെന്ന് മൊഴി. തിങ്കളാഴ്ച അറസ്റ്റിലായ പാനൂര്‍ ചെണ്ടയാട്ടെ കല്ലുവളപ്പില്‍ എം.സി. അനൂപാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞനന്തനാണ് ടി.കെ. രജീഷിനെ ഇതിനായി മുംബൈയില്‍ നിന്ന് വിളിച്ച് വരുത്തിയത്. ”ചന്ദ്രശേഖരന്‍ …
തുടരെ രണ്ടാം ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലെത്തിയ റഷ്യയെ സമനിലക്കുരുക്കില്‍ തളച്ചിട്ട് (1-1) പോളണ്ട് കരുത്തുകാട്ടി. വാഴ്‌സയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ മികച്ച പ്രകടനമാണ് പോളണ്ട് പുറത്തെടുത്തത്. 38-ാം മിനിറ്റില്‍ സഗോയേവിലൂടെ മുന്നില്‍ക്കയറിയ റഷ്യയെ 58-ാം മിനിറ്റില്‍ പോളിഷ് ക്യാപ്റ്റന്‍ യാക്കൂബ് ബ്ലാസിക്കോവ്‌സ്‌കിയിലൂടെയാണ് ആതിഥേയര്‍ തളച്ചത്. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍, ഗ്രൂപ്പ് എയില്‍ …
അരീക്കോട് കുനിയില്‍ സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുശേഷം സി.പി.എമ്മിനെതിരായ ജനരോഷത്തില്‍നിന്ന് രക്ഷ നേടാന്‍ കുനിയില്‍ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഊഹാപോഹങ്ങള്‍ക്ക് ആയുസ്സുണ്ടാവൂ. ഫുട്ബാള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് …
അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിക്ക് കൊഴുപ്പേകാന്‍ പത്മപ്രിയയുടെ വക ഐറ്റം ഡാന്‍സും. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഏവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു ജ്യോതിര്‍മയിയുടെ ഐറ്റം ഡാന്‍സ്. ബാച്ചിലര്‍ പാര്‍ട്ടിയിലെത്തുമ്പോള്‍ ഈ ദൗത്യം പത്മമപ്രിയക്കാണ്. ‘തന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പത്മപ്രിയ അറിയിച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഒരു ഗാനരംഗം വന്നപ്പോള്‍ പത്മപ്രിയയോട് സംസാരിക്കുകയും അവര്‍ സമ്മതിക്കുകയുമായിരുന്നു’-അമല്‍ …
വാഹനാപകടത്തില്‍ മരിച്ച ആളുടെ ശരീരത്തില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ റോഡില്‍ വണ്ടിപ്പേട്ടയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച എരഞ്ഞിക്കല്‍ ഇളയിടത്ത് വീട്ടില്‍ മുഹമ്മദ് കോയയുടെ മകന്‍ അഷ്‌റഫി(49)ന്റെ മൃതദേഹത്തില്‍ നിന്നാണ് പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തത്. അപകടസ്ഥലത്തെത്തിയ നടക്കാവ് എഎസ്‌ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് …
മലപ്പുറത്തെ അരീക്കോട്ടുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ മുസ്‌ലിം ലീഗ് എം.എല്‍.എ. പി.കെ. ബഷീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ക്രിമിനലിനെ വെച്ചുകൊണ്ട് സഭ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാല്‍ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ചോദ്യംചെയ്ത് കുറ്റമുണ്ടെന്ന് കണ്ടെത്തിയാലേ അറസ്റ്റ് ചെയ്യാന്‍ കഴിയൂവെന്നും ഭരണപക്ഷവും നിലപാടെടുത്തു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെതുടര്‍ന്ന് ആദ്യം …