1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം നേതാക്കളടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധമടക്കം 29 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തലശ്ശേരി ചൊക്ളി നെടുംഭാഗം മീത്തല ചാലില്‍ കൊടിസുനിയെന്ന എം.കെ. സുനില്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.എം. സലീം സാഹിബ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഒളിവില്‍ കഴിയുന്ന സി.പി.എം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ എന്നിവര്‍ ഏഴും എട്ടും പ്രതികളാണ്. സംഭവത്തിലെ മുഖ്യ ഗൂഢാലോചകരായ ഇരുവരും തലശ്ശേരിയില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രമാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.

തലശ്ശേരി ഇല്ലത്തുതാഴെ വയലാലം നെടിയ കുനിയില്‍ വീട്ടില്‍ കോയേരി ബിജു എന്ന ബിജു, കോടിയേരി മുഴിക്കര മൊട്ടെമ്മല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് കുന്നുമ്മല്‍ നാരിക്കോട് വി.പി. അരുണ്‍ദാസ് , തലശ്ശേരി ഉക്കണ്ടന്‍പീഠിക വയലാലം മണ്ടോത്തുംകണ്ടത്ത് വീട്ടില്‍ ബാബു എന്ന എം.കെ. കലേഷ്, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ ടി.എം. അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.