അഭിനയജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കഥാപാത്രം പ്രിയയെ തേടിയെത്തിരിക്കുന്നു. ‘ചാരുലത’ എന്ന ചിത്രത്തിലൂടെ പ്രിയമണി സയാമീസ് ഇരട്ടകളായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മൂന്നു ഭാഷകളിലായി ചിത്രീകരിക്കുന്ന ചാരുലതയില്‍ വ്യത്യസ്ത സ്വഭാവക്കാരായ സയാമീസ് ഇരട്ടകളെയാണ് പ്രിയ അവതരിപ്പിക്കുന്നത്. ഇതില്‍ ഒരാള്‍ വളരെ നിഷ്‌കളങ്കമായ കഥാപാത്രമാണ്. വിപരീത സ്വഭാവക്കാരിയാണ് രണ്ടാമത്തെ കഥാപാത്രം. കന്നടത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ തമിഴിലെ …
ഇടവേളയില്ലാതെ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കാനാകുമോ? ഇടവേള മലയാള സിനിമയില്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു പഞ്ച് ഡയലോഗില്‍ നിര്‍ത്തി അഞ്ചു മിനിറ്റ് പ്രേക്ഷകരെ ചിന്തിക്കാന്‍ വിടുന്ന ഈ സമയം കച്ചവടക്കാര്‍ക്കും ഏറെ പ്രധാനപ്പെട്ടതു തന്നെ. ഇടവേളകളില്ലാതെയാണ് ഹോളിവുഡ് സിനിമ തീയേറ്ററിലെത്തുന്നതെങ്കിലും പ്രേക്ഷകരുടേയും കച്ചവടക്കാരുടേയും താത്പര്യം മുന്‍നിര്‍ത്തി തീയേറ്ററുകാര്‍ തന്നെ ഇംഗ്ലീഷ് ചിത്രങ്ങളിലും ഇടവേള സൃഷ്ടിക്കാറുണ്ട്. മലയാള സിനിമ …
മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളില്‍ ഹോളണ്ടിനെ വീഴ്ത്തി ജര്‍മനി യൂറോയുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഹോളണ്ട് ഏറെക്കുറെ പുറത്താകലിന്റെ വക്കിലുമെത്തി. 24-ാം മിനിറ്റിലും 38-ാം മിനിറ്റിലുമാണ് ഗോമസിന്റെ സുവര്‍ണ പാദുകങ്ങളില്‍നിന്ന് ജര്‍മനിയുടെ വിജയഗോളുകള്‍ വന്നത്. 73-ാം മിനിറ്റില്‍ വാന്‍ പേഴ്‌സി ഡച്ചിനായി ഒരുഗോള്‍ മടക്കി. മരണഗ്രൂപ്പിന്റെ നൂല്‍പാലത്തില്‍ പോര്‍ചുഗലിന് …
സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ കൊടി സുനി പൊലീസിന്റെ പിടിയിലായി. സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് മൊടക്കോയിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സുനിയെയും കൂട്ടാളികളെയും പിടികൂടിയത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നടന്ന റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ …
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....
പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധമാണെന്ന് പാക് മതപുരോഹിതന്‍. മുസഫര്‍ഗാഹിലെ മതപുരോഹിതനായ മൗലവി ഇബ്രാഹിം ചിസ്തിയാണ് പോളിയോ പ്രതിരോധ ക്യാമ്പിനെതിരെ രംഗത്തെത്തിയത്. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും ഇതിനെതിരെ ജിഹാദ് നടത്തണമെന്നും പുരോഹിതന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പോളിയോ പ്രതിരോധ വാക്‌സിന്റെ പ്രചാരണത്തിനായി ഒരു സംഘം ആളുകള്‍ മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ …
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാഷ്പ്രതി സ്ഥാനാര്‍ഥിയാക്കണമെന്ന മമത-മുലായം സഖ്യത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതായി റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് നീക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നാണ്കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോമനാഥ് ചാറ്റര്‍ജി, എ.പി.ജെ അബ്ദുല്‍ കലാം എന്നിവര്‍ക്കൊപ്പമാണ് മമത-മുലായം സഖ്യം പ്രധാനമന്ത്രിയുടെ പേരും രാഷ്ട്രപതി സ്ഥാനത്തക്ക് നിര്‍ശേദിച്ചത്. ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ ഒഴിവിലേക്ക് …
സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് ...
അഞ്ചേരിബേബിവധക്കേസില്‍ കോടതിയില്‍ സാക്ഷിപറയുമ്പോള്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.നേതാക്കള്‍ ഒന്നിലേറെത്തവണ തന്നെ സമീപിച്ചിരുന്നെന്ന് കേസിലെ പ്രധാന സാക്ഷിയായിരുന്ന മേലേചെമ്മണ്ണാര്‍ ചെമ്പോത്തിങ്കല്‍ ദാസന്‍. സി.പി.എമ്മും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്നും ദാസന്‍ പറഞ്ഞു. 1982 നവം. 13ന് അഞ്ചേരിബേബി വെടിയേറ്റു മരിച്ചപ്പോള്‍ ദാസനും സി.പി.എം.നേതാക്കളായ മോഹന്‍ദാസിനും ലക്ഷ്മണനും ഒപ്പം പനയ്ക്കല്‍ കേശവന്‍ എന്ന കുഞ്ഞൂഞ്ഞ്, …