1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാഷ്പ്രതി സ്ഥാനാര്‍ഥിയാക്കണമെന്ന മമത-മുലായം സഖ്യത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതായി റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് നീക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നാണ്കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോമനാഥ് ചാറ്റര്‍ജി, എ.പി.ജെ അബ്ദുല്‍ കലാം എന്നിവര്‍ക്കൊപ്പമാണ് മമത-മുലായം സഖ്യം പ്രധാനമന്ത്രിയുടെ പേരും രാഷ്ട്രപതി സ്ഥാനത്തക്ക് നിര്‍ശേദിച്ചത്.

ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ ഒഴിവിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടന്നുവരികയാണ്. പ്രണബ് മുഖര്‍ജിയുടെയും ഹാമിദ് അന്‍സാരിയുടെയും പേരുകള്‍ ആദ്യം മുതലേ ഉയര്‍ന്നു വന്നിരുന്നെങ്കിലും ബുധനാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

എന്നാല്‍ പ്രണബിനെ അംഗീകരിക്കാന്‍ മമത ബാനര്‍ജിയും മുലായം സിങ് യാദവും തയ്യാറായില്ല. ഇരുവരും ചേര്‍ന്ന് പ്രധാനമന്ത്രിയുടേതടക്കമുള്ള മറ്റ് മൂന്ന് പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഗതി നിയന്ത്രിക്കാന്‍ കെല്‍പുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെയും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങിന്റെയും കൂട്ടായ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.