അഞ്ചേരിബേബിവധക്കേസില്‍ കോടതിയില്‍ സാക്ഷിപറയുമ്പോള്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.നേതാക്കള്‍ ഒന്നിലേറെത്തവണ തന്നെ സമീപിച്ചിരുന്നെന്ന് കേസിലെ പ്രധാന സാക്ഷിയായിരുന്ന മേലേചെമ്മണ്ണാര്‍ ചെമ്പോത്തിങ്കല്‍ ദാസന്‍. സി.പി.എമ്മും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്നും ദാസന്‍ പറഞ്ഞു.
1982 നവം. 13ന് അഞ്ചേരിബേബി വെടിയേറ്റു മരിച്ചപ്പോള്‍ ദാസനും സി.പി.എം.നേതാക്കളായ മോഹന്‍ദാസിനും ലക്ഷ്മണനും ഒപ്പം പനയ്ക്കല്‍ കേശവന്‍ എന്ന കുഞ്ഞൂഞ്ഞ്, തടിയൂര്‍പ്പാറ ജോസ്, കോട്ടയം പ്രസാദ്, കശുമാങ്കുടി ജോസ്, മൈക്കിള്‍ എന്നിവരെയും താന്‍ കണ്ടിരുന്നതായി പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ തന്നെ വിളിപ്പിച്ചെങ്കിലും വിസ്തരിച്ചില്ല.
സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കേസിലെ പ്രതിയുമായിരുന്ന പി.എന്‍.മോഹന്‍ദാസ്, ലക്ഷ്മണന്‍, വി.എം.ജോസഫ്, മക്കുള്ളില്‍ തങ്കപ്പന്‍, ചെമ്മണ്ണാര്‍ തമ്പി എന്നിവരാണ് സഹായാഭ്യര്‍ഥനയുമായി വന്നത്. ഇതില്‍ തങ്കപ്പന്‍ സി.പി.ഐ. പ്രവര്‍ത്തകനും തമ്പി കോണ്‍ഗ്രസ്സുകാരനുമായിരുന്നു. അഞ്ചേരിബേബി വധക്കേസില്‍ കോണ്‍ഗ്രസ്സുകാര്‍ ഒരു സഹായവും ചെയ്തില്ലെന്നും ദാസന്‍ പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല