സ്വന്തം ലേഖകൻ: സൗദി അറേബ്യയയില്‍ ഒമിക്രോണ്‍ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രേഗബാധിതനായ വ്യക്തിയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ക്വാറന്റൈനിലാക്കി. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം ഗൾഫിൽ ഇതാദ്യമായാണ് …
സ്വന്തം ലേഖകൻ: ഒമാനിൽ അടുത്ത വർഷം ജനുവരി ഒന്നുമുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെൻറ് നിർബന്ധമാക്കുന്നു. ഇതോടെ വാണിജ്യ സ്ഥാപനങ്ങളിെല ഇടപാടുകൾ കാശില്ലാത്തതായി മാറും. വിഷൻ 2040െൻറ ലക്ഷ്യങ്ങളിൽപെട്ട ഡിജിറ്റൽ ഇടപാടുകൾ സാർവത്രിക മാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ …
സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സമയ പരിധി ഡിസംബർ 31 വരെ. പ്രവാസികളുടെ വരവും മടക്കവും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ലംഘിച്ചവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ മുന്നോട്ടു …
സ്വന്തം ലേഖകൻ: യുകെയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനൊന്നായി. അതിനിടെ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ചൊവ്വാഴ്ച പ്രാബല്യത്തിലായി. ഹെയര്‍ സലൂണിലും, ടേക്ക്എവെയിലും മാസ്‌ക് നിര്‍ബന്ധമാകുമെങ്കിലും പബ്ബിലും, റെസ്റ്റൊറന്റിലും ഇതിന്റെ ആവശ്യമില്ലെന്നാണ് നിലവിൽ സർക്കാർ നിർദേശം. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ ആണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബൂസ്റ്റര്‍ …
സ്വന്തം ലേഖകൻ: നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽനിന്ന് പൂർണ്ണ മോചനം നേടി ബാർബഡോസ്. ചൊവ്വാഴ്ച ചാൾസ് രാജകുമാരൻ പങ്കെടുത്ത വർണ ഗംഭീരമായ ചടങ്ങിലാണ് എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ചത്. പിന്നീട് കരീബിയൻ ദ്വീപ് രാഷ്ട്രത്തെ േലാകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക് രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസൺ ആദ്യ …
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകദേദം ഒമിക്രോൺ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ലോകം മുഴുവനും. അതേസമയം, ഇതിന് പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുതിയ വകഭേദം യുഎസിൽ ഒരു ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിക്കുമെന്ന് കരുതുന്നില്ലെന്നും പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചു. ഡോ ഫൗച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രസ്താവന വന്നത്. …
സ്വന്തം ലേഖകൻ: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, …
സ്വന്തം ലേഖകൻ: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന …
സ്വന്തം ലേഖകൻ: യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി …