1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.

നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കത്ത് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ ദുഃഖം രേഖപ്പെടുത്തി.

പൊലീസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. ഈ മാസം ഇത് രണ്ടാമത്തെ മലയാളിയാണ് യുഎസിൽ വെടിയേറ്റു മരിക്കുന്നത്. 18ന് ചെറുകോൽ ചരുവേൽ സാജൻ മാത്യു വെടിയേറ്റു മരിച്ചിരുന്നു.

നാലു മാസം മുൻപാണ് മറിയവും കുടുംബവും അമേരിക്കയിൽ എത്തിയത്. നേരത്തെ, കുടുംബമായി മസ്ക്കത്തിലായിരുന്നു. ഇവിടത്തെ ഇന്ത്യൻ സ്കൂളിൽ നിന്നാണ് മറിയം പ്ലസ് ടു പാസായത്. അമേരിക്കയിൽ തുടർ പഠനത്തിന് ഒരുങ്ങവെയാണ് മരണം. മൃതദേഹം കേരളത്തിൽ സംസ്കരിക്കാനാണ് തീരുമാനമെന്ന് കുടുംബം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.