1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു. പാനലിന് പുറത്തുനിന്ന് ആദ്യ കാല വില്ലന്‍ നടന്‍ രവീന്ദ്രന്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. അതേസമയം, നടന്‍ തിലകനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. നെടുമുടി വേണു, ലാല്‍, ദേവന്‍, …
ടിന്റുലൂക്കയ്ക്ക് സ്വര്ണം
ടിന്റുലൂക്കയ്ക്ക് സ്വര്ണം
ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ടിന്റു ലൂക്കയിലൂടെ കേരളത്തിന് സ്വര്ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു സ്വര്ണം നേടിയത്. മലയാളി താരം സിനിമോള് പൗലോസിനാണ് ഈ ഇനത്തില് വെള്ളി. ഉത്തേജക മരുന്ന് കഴിച്ചതിന് 100 മീറ്റര് സ്വര്ണ മെഡല് ജേതാവായ ഹരിയാനയുടെ ധരംവീറില് നിന്നും മെഡല് തിരിച്ചുവാങ്ങും. ഓട്ടംപൂര്ത്തിയാക്കിയ ധരംവീര് ഉത്തേജകപരിശോധനയ്ക്ക് ഹാജരായിരുന്നില്ല. തുടര്ന്ന് …
ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ലൈംഗികാരോപണത്തെത്തുടര്‍ന്ന് സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍െറ ശിപാര്‍ശയെത്തുടര്‍ന്നാണ് തീരുമാനം. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ ഒളികാമറ വെച്ചെന്ന് സി.പി.എം നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയ കെ.എ ചാക്കോച്ചനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് …
കുറ്റകൃത്യങ്ങളില് കേരളം ഒന്നാമത്; ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചി
കുറ്റകൃത്യങ്ങളില് കേരളം ഒന്നാമത്; ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചി
രാജ്യത്ത് ഏറ്റവും കൂടുതല് കുറ്റകൃത്യങ്ങള് നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്ട്ട്. നാഷണല് ക്രൈം റെക്കോര്ഡ് ബ്യൂറോ (എന്.സി.ആര്.ബി) പുറത്ത് വിട്ട റിപ്പോര്ട്ടിലാണ് ഈ വിവരങ്ങള് ഉള്ളത്. രാജ്യത്തെ ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചിയാണെന്നും എന്.സി.ആര്.ബി വ്യക്തമാക്കുന്നു. 2010 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എന്.സി.ആര്.ബി റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യാനുപാതികമായാണ് കുറ്റ കൃത്യങ്ങള് കണക്കാക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ …
കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു; മഹി മരിച്ചു
കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു; മഹി മരിച്ചു
ഹരിയാണയിലെ മാനേസറിനടുത്ത ഖോ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മഹി എന്ന ബാലിക മരിച്ചു. 75 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഹിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത ഉടന്‍ കുട്ടിയെ സൈനിക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയിരുന്നു. മഹിയെ രക്ഷിക്കാനായി സമാന്തരമായി കുഴിച്ച കിണറില്‍നിന്ന് കുഴല്‍ക്കിണറിലേക്ക് നിര്‍മിച്ച തുരങ്കത്തില്‍ വന്‍ പാറ കണ്ടെത്തിയതോടെ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം വഴിമുട്ടിയിരുന്നു. …
കവന്‍ട്രിയില്‍ നടന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ വിശ്വാസ പ്രഘോഷണമായി
കവന്‍ട്രിയില്‍ നടന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ വിശ്വാസ പ്രഘോഷണമായി
ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള 14 മാസ്‌ സെന്ററുകളില്‍ നിന്നുള്ള സീറോമലബാര്‍ വിശ്വാസികളുടെ കണ്‍വന്‍ഷന്‍ ഇന്നലെ കവന്‍ട്രിയില്‍ നടന്നു.ആയിരങ്ങള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ മറുനാട്ടിലും വിശ്വാസദീപ്തി കെടാതെ സൂക്ഷിക്കുന്ന മലയാളികളുടെ വിശ്വാസ പ്രഘോഷണമായി മാറി.ഓരോ തവണയും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ഇത് മൂന്നാം തവണയാണ് നടത്തപ്പെടുന്നത്.ഇതോടെ രണ്ടാം ശനിയാഴ്ചകളിലെ ആത്മീയ ഉണര്‍വിനൊപ്പം ശകതമായ സഭാ സംവിധാനവും …
ബാച്ചിലര്‍ പാര്‍ട്ടിയുടെ ക്ലൈമാക്‌സ് മാറ്റി?
ബാച്ചിലര്‍ പാര്‍ട്ടിയുടെ ക്ലൈമാക്‌സ് മാറ്റി?
അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് തീയേറ്ററുകളില്‍ പ്രേക്ഷകരെ അത്ര രസിപ്പിക്കാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറേ മികവാര്‍ന്ന ഷോട്ടുകള്‍ ചിത്രത്തിലുണ്ടെന്നല്ലാതെ മറ്റൊരു മേന്‍മയും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ആവശ്യത്തിനും അനാവശ്യത്തിനും സ്ലോ മോഷന്‍ ഉപയോഗിച്ചുവെന്ന ചീത്തപ്പേരും ചിത്രം സ്വന്തമാക്കി. ബാച്ചിലര്‍ പാര്‍ട്ടിയുടെ തട്ടുപൊളിപ്പന്‍ ക്ലൈമാക്‌സിനെതിരേയും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ കളക്ഷനെ …
സിപിഎം സംസ്ഥാനസമിതി:അച്ചടക്ക നടപടികള്‍ ഉണ്ടാവും
സിപിഎം സംസ്ഥാനസമിതി:അച്ചടക്ക നടപടികള്‍ ഉണ്ടാവും
സിപിഎം സംസ്ഥാന സമിതി യോഗം ഞായറാഴ്‌ച ചേരും. അച്ചടക്ക നടപടികള്‍ എടുക്കുക, എറണാകുളം ജില്ലാ കമ്മറ്റിയിലെ സംഘടനാ പ്രശ്‌നം, ഒളിക്യാമറ വിവാദം, ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എംഎം മണിയുടെ വിവാദ വെളിപ്പെടുത്തലുകള്‍ തുടങ്ങി, ഈ അടുത്ത കാലത്ത്‌ പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ എല്ലാ പ്രശ്‌നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമാകും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. …
ഡോര്‍സററില്‍ തിരുന്നാളും കേരള കാത്തലിക് കമ്മ്യൂണിററിയുടെ വാര്‍ഷികവും ഇന്ന്
ഡോര്‍സററില്‍  തിരുന്നാളും കേരള കാത്തലിക് കമ്മ്യൂണിററിയുടെ വാര്‍ഷികവും ഇന്ന്
ഇംഗ്ലണ്ടിലെ ഡോര്‍ സററ്‌കൗണ്ടിയിലെ പ്രവാസി മലയാളികള്‍ മലയാളം വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ 10-ാം വാര്‍ഷികം ആഘോഷിക്കുന്നു.ഫൈമോത് രൂപതാധ്യക്ഷന്‍ അഭിവധ്യ ക്രിസ്‌ററഫര്‍ പിതാവ് മുഖ്യാതിഥിയായിരിക്കും .റവ.ഫാദര്‍ സണ്ണി പോള്‍ എം.എസ്.എഫ്.എസി ന്റെ മുഖ്യ കാര്‍മികത്വത്തില്‍ മാര്‍ച്ച് 2002 ല്‍ ആരംഭിച്ച മലയാളം വി.കുര്‍ബ്ബാന ഇന്ന് ഡോര്‍ സററിലെ എല്ലാ ക്രൈസ്തവരുടെയും വിശ്വാസ കേന്ദ്രമാണ്. മാസം തോറുമുളള നാല് വി.കുര്‍ബ്ബാനകള്‍ …
അങ്ങിനെ തോമാച്ചനും നഴ്സായി …..
അങ്ങിനെ തോമാച്ചനും നഴ്സായി …..
അങ്ങിനെ തോമാച്ചനും നഴ്സായി ..(രണ്ടാം ഭാഗം ) ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൗമാരത്തിന്റെ തിളപ്പില്‍ ഒരു ദിവസം പെണ്‍കുട്ടികളുടെ ഗോവേണിപ്പടിയില്‍ കൂടി നടക്കാനുളള ആഗ്രഹത്താല് – ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ ഇന്ദ്രജിത്ത് പറഞ്ഞത് പോലെ എത്രയോ സുന്ദരിമാരുടെ പാദസ്പര്‍ശമേറ്റ ആ കല്‍പ്പടവുകളില്‍ – ഒന്നു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ‘പരുന്ത് എന്ന അപരനാമത്താല്‍ കുട്ടികളുടെ …