വെട്ടിച്ചുരുക്കിയ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ. നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ ഞായറാഴ്ച്ചക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്നും ഹജ്ജ് സര്‍വീസുകള്‍ക്കായി സ്വകാര്യ വിമാനങ്ങള്‍ വാടകക്കെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അറിയിച്ചു. എയര്‍ കേരളക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. …
ടിസിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ട്ട് മൂന്നാര്‍’ റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയ്യേറി. രേഖകളില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയാണ് റിസോര്‍ട്ട് കൈയ്യേറിയിരിക്കുന്നതെന്ന് കോട്ടയം വിജിലന്‍സ് എസ് പിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ കാറ്ററിംഗ് കോളേജ് കയ്യേറ്റഭൂമിയിലാണ് പണികഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ റവന്യൂവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിദഗ്ധമായ അന്വേഷണം നിര്‍ദ്ദേശിച്ച് കത്തയച്ചു. ഇന്റലിജന്‍സ് …
ഐസ്ക്രീം അട്ടിമറി കേസില്‍, കേസ് ഡയറിയും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് രേഖകള്‍ ഹാജരാക്കിയത്. അടുത്ത മാസം 15 ന് കേസ് ഡയറി അടക്കമുള്ള രേഖകള്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇടപെടാന്‍ അവകാശമുണ്ടോയെന്ന കാര്യത്തിലും അന്നുതന്നെ …
ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ മുറിയില്‍ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എസ്.പി മൊബൈല്‍ഫോണില്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ …
ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് …
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ കേരളോത്സവം & അവാര്‍ഡ്‌മേളം 2012’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കേരളപ്പിറവ് മാസമായ നവംബറില്‍ ഈസ്റ്റ് ഹാംപ്ടണില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ ലണ്ടന്‍ റീജീയനില്‍ വച്ച് ജിസിഎസ്ഇ പരീക്ഷയിലും എലെവല്‍ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സാമുദായിക ആചാര്യനും കേരളാ കോണ്‍ഗ്രസ് …
ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും. മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ …
ഗില്‍ഡ്‌ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടും കൂടി അതിഗംഭീരമായി സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിച്ചു. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ജോസ് തോമസ് സ്വാഗതവും ഓണസന്ദേശവും നല്‍കി. അതിനുശേഷം നടന്ന ഓണാഘോഷ മല്‍സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. ഓണസദ്യയ്ക്ക് ശേഷം താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റപ്പോള്‍ …
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ ഞയറാഴ്ച ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന് ഫാ. ജോയ് ആലപ്പാട്ടും മാത്യു തോമസും കാര്‍മ്മികത്വം വഹിക്കും. ഞയറാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, ദൈവ വചനം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗാനശൂശ്രൂഷയ്ക്ക് ജിജു ചക്കുങ്കല്‍ …
ബ്രിട്ടനിലെ മികച്ച ബ്രാന്‍ഡ് എന്ന ഖ്യാതി ഇനി ആപ്പിളിന് സ്വന്തം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ അട്ടിമറിച്ചാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂള്‍ ബ്രാന്‍ഡ് പോളിന്റെ ആനുവല്‍ സര്‍വ്വേയിലാണ് ആപ്പിള്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. സര്‍വ്വേയില്‍ രണ്ടാം സ്ഥാനം യൂ ട്യൂബിനാണ്. 3000ത്തോളം വരുന്ന ബ്രിട്ടീഷ് കണ്‍സ്യൂമേഴ്‌സും 39 …