1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് ജൂലൈ മാസം ഒന്നിന് ഇപ്സ്വിച്ചില്‍ വച്ച്
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് ജൂലൈ മാസം ഒന്നിന് ഇപ്സ്വിച്ചില്‍ വച്ച്
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്റെ വരും കാല തിരഞ്ഞെടുപ്പ് ജൂലൈ മാസം 1 നു ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് ഇപ്സ്വിച്ചില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്നു പ്രസിടന്റ്റ് ശ്രീ.കുഞ്ഞുമോന്‍ ജോബ്‌ അറിയിച്ചു.
ഒഐസിസി യുകെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസിയുടെ അംഗീകാരം
ഒഐസിസി യുകെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസിയുടെ അംഗീകാരം
ജിന്‍സണ്‍ എഫ് വര്‍ഗീസ്‌ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി)യുകെയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസി അംഗീകാരംനല്‍കി.തെക്കേമുറി ഹരിദാസ് കണ്‍വീനറും, കെ.കെ.മോഹന്‍ദാസ്, ഷിബുഫെര്‍ണാണ്ടസ്, എബി സെബാസ്റ്റ്യന്‍, ലക്‌സണ്‍ എഫ് അഗസ്റ്റിന്‍കല്ലുമാടിയ്ക്കല്‍ (ജോയിന്റ് കണ്‍വീനേഴ്‌സ്), എന്നിവരുള്‍പ്പെടുന്നഓര്‍ഗനൈസിംഗ് കമ്മറ്റിയാണ് യുകെയില്‍ നേതൃത്വം നല്‍കുന്നത്. ഇവരെകൂടാതെ അംഗങ്ങളായി ഡോ.ജോഷി തെക്കേക്കുറ്റ്, സുജു ഡാനിയേല്‍,ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെപി, വിനോദ് …
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് കോണ്‍ഫറന്‍സ് സമാപിച്ചു
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് കോണ്‍ഫറന്‍സ് സമാപിച്ചു
കോഴിക്കോട് സമാപിച്ച 20- ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച നയസമീപനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വിജയിപ്പിക്കുക എന്ന തീരുമാനവുമായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് ജി ബി പതിനാറാമത് കോണ്‍ഫറന്‍സ് ലെസ്റ്ററില്‍ സമാപിച്ചു. 55 പ്രതിനിധികളും 8 നിരീക്ഷകരും രണ്ട് വിശിഷ്ടാതിഥികളും സമ്മേളനത്തിന്റെ സജീവസാന്നിധ്യമായി. ലെസ്റ്ററിലെ സഖാവ് ഹര്‍കിഷന്‍സിംഗ് സുര്‍ജിത് ഹാളില്‍ നടന്ന പരിപാടികളില്‍ ബ്രിട്ടനിലേയും …
എന്‍എസ്എസും എസ്എന്‍ഡിപിയും സഖ്യത്തിന്
എന്‍എസ്എസും എസ്എന്‍ഡിപിയും സഖ്യത്തിന്
എസ് എന്‍ ഡി പിയുമായി യോജിപ്പിന് തയ്യാറാണെന്ന് എന്‍ എസ് എസ് വ്യക്തമാക്കി. യോജിപ്പിനു സാധ്യകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് എന്‍ എസ് എസിന്റെ അനുകൂല പ്രതികരണം. ഇതോടെ സംസ്ഥാനത്ത് വീണ്ടുമൊരു നായര്‍-ഈഴവ സഖ്യത്തിന് അരങ്ങൊരുങ്ങി.മലപ്പുറത്തെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഭൂരിപക്ഷ …
ഓ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരും: ഫ്രാന്‍സിസ് വലിയപറമ്പില്‍
ഓ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരും: ഫ്രാന്‍സിസ് വലിയപറമ്പില്‍
ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി, കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഉടന്‍ നിലവില്‍ വരുമെന്ന് ഒ.ഐ.സി.സി ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യു.കെയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി താഴേതട്ടിലുള്ള ഘടകങ്ങളായ കൗണ്‍സിലുകളില്‍ കമ്മറ്റികള്‍ സംഘടിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അംഗത്വത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ കെ.പി.സി.സിയ്ക്ക് കൈമാറിക്കഴിഞ്ഞതായും അദ്ദേഹം …
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
ബെന്നി ജോസ് യുക്മയുടെ തുടക്കത്തിനു നിദാനമായ ചരിത്ര സമ്മേളനത്തിനു ആതിഥ്യമരുളിയ ലെസ്റ്ററില്‍ വച്ച് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ മിഡ് ലാന്‍ഡ്‌സ് റീജിയണല്‍ സമ്മേളനം നടത്തി. ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയിലാണ് ചരിത്ര സ്മ്രുതികളുണര്‍ത്തിയ സമ്മേളനം നടന്നത്. യുക്മ നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി റീജിയണുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി …
വോക്കിംഗ് കാരുണ്യയുടെ എട്ടാമത് ധനസഹായം ഷാജുവിന്റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്
വോക്കിംഗ് കാരുണ്യയുടെ എട്ടാമത് ധനസഹായം ഷാജുവിന്റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം നല്‍കുന്നത് തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന രണ്ടു കിഡ്നി യുടെയും പ്രവര്‍ത്തനം നഷ്ട്ടപ്പെട്ടു ആഴ്ചയില്‍ 3 പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന 36 വയസുള്ള ഷാജു ജോര്‍ജ് എന്ന യുവാവിനാണ്
ആവേശത്തിരയിളക്കിയ വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഫാമിലിടൂര്‍
ആവേശത്തിരയിളക്കിയ വോക്കിംഗ് മലയാളി കള്‍ച്ചറല്‍  അസോസിയേഷന്റെ ഫാമിലിടൂര്‍
ബോബന്‍ സെബാസ്റ്റ്യന്‍ തിരയെ വെല്ലുന്ന ആവേശവുമായി വോക്കിംഗ് മലയാളികള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ കണ്ടുനിന്നവരിലും ആവേശം ജനിച്ചു. വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബോണ്മ്ത്ത് ബീച്ചിലേക്കും സ്പ്ലാഷ്‌ഡൌണ്‍ വാട്ടര്പാര്ക്കിനലെക്കും രണ്ടു കോച്ചുകളിലായി നടത്തിയ ഫാമിലി ടൂര്‍ സംഘാടനമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശഭരിതമായി.
കാര്‍ബൂട്ടില്‍ പോയ വൂസ്റ്റര്‍ മലയാളിയുടെ സ്വര്‍ണമാല മോഷ്ട്ടാക്കള്‍ ബലമായി ഊരിയെടുത്തു
കാര്‍ബൂട്ടില്‍ പോയ വൂസ്റ്റര്‍ മലയാളിയുടെ സ്വര്‍ണമാല മോഷ്ട്ടാക്കള്‍ ബലമായി ഊരിയെടുത്തു
കാര്‍ബൂട്ടില്‍ ചെടികള്‍ വാങ്ങുവാന്‍ പോയ മലയാളിയുടെ സ്വര്‍ണമാല പട്ടാപ്പകല്‍ മോഷ്ട്ടാക്കള്‍ ബലമായി ഊരിയെടുത്തു .ബര്‍മിംഗ്ഹാമിനടുത്ത് വൂസ്റ്ററിലാണ് മലയാളി സമൂഹത്തെ ഞെട്ടിക്കുന്ന ഈ അതിക്രമം ഇക്കഴിഞ്ഞ ഞായറാഴ്ച അരങ്ങേറിയത്. കേരളത്തില്‍ ഉഴവൂര്‍ സ്വദേശിയായ ടോമി ചുമ്മാറിന്റെ അഞ്ചര പവന്‍ വരുന്ന സ്വര്‍ണമാലയാണ് അക്രമികള്‍ തന്ത്രപൂര്‍വം ബലമായി ഊരിയെടുത്തത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാര്‍ബൂട്ടില്‍ എത്തിയ ടോമിയെ ഇറാക്ക്/ഇറാന്‍ …
ബെല്‍ഫാസ്റില്‍ ഒരുമയുടെ വസന്തം പൊന്നോണം 2012 സെപ്റ്റംബര്‍ രണ്ടിന്
ബെല്‍ഫാസ്റില്‍ ഒരുമയുടെ വസന്തം പൊന്നോണം 2012 സെപ്റ്റംബര്‍ രണ്ടിന്
സന്തോഷ് ജോണ്‍ ബെല്‍ഫാസ്റ്: മാവേലി നാടുവാണിടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ എന്ന മഹത്തായ ഓണസങ്കല്‍പ്പം അന്വര്‍ഥമാക്കി ബെല്‍ഫാസ്റിലെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.ജാതി, മത, അസോസിയേഷന്‍ അതിര്‍വരമ്പുകളില്ലാതെ നമ്മള്‍ മലയാളികള്‍ എന്ന വികാരമുള്‍ക്കൊണ്ട് വിപുലമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബെല്‍ഫാസ്റിലെ പ്രസിദ്ധ കെവിന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ വൈകുന്നേരം ഏഴോടെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍, …