കുതിച്ചുയരുന്ന വിലക്കയറ്റം ബ്രിട്ടീഷുകാരുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ക്കുന്നതായി സര്‍വ്വേ. ഭക്ഷണം, എനര്‍ജി, ഇന്ധന വിലകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കുതിച്ചുയരുന്നതെന്നും കണ്‍സ്യൂമര്‍ വാച്ച്‌ഡോഗിന്റെ നീരീക്ഷകര്‍ പറയുന്നു. സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ധന വിലയുടെ വര്‍ദ്ധനവ് തന്നെയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ എണ്‍പത്തിയൊന്ന് ശതമാനവും അഭിപ്രായപ്പെടുന്നു.
വനിതാ കോണ്‍സ്റ്റബിള്‍മാരെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രധാനമായ വഴിത്തിരിവ്. കൊലയാളി ഡെയ്ല്‍ ക്രെയ്ഗന്റെ രണ്ടാനമ്മ കൊല്ലപ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ജോലി ചെയ്യുന്ന അതേ പോലീസ് സ്‌റ്റേഷനില്‍ പോലീസ് ഓഫീസറായിരുന്നതായി വെളിപ്പെടുത്തല്‍.
ഒരു മില്യണിലധികം വിലയുളള വീടുകളുടെ ഉടമകളെ നീരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഒരുക്കുന്നു, നികുതി വെട്ടിപ്പ് തടയാനായാണ് സമ്പന്നരായ ആളുകളെ പ്രത്യേകം നിരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മലയാളിവിദ്യാര്‍ഥിനിയെ സഹപാഠി വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ഇയാള്‍ തീകൊളുത്തി മരിച്ചു.കോയമ്പത്തൂര്‍ വടവള്ളി കല്‍വീരംപാളയത്തെ രാജീവ്‌മേനോന്റെ മകള്‍ ശ്രുതിമേനോനാണ് (20) കൊല്ലപ്പെട്ടത്. കാളപ്പെട്ടിയിലെ അയൂബിന്റെ മകന്‍ എ. അസീമാണ് (21) ജീവനൊടുക്കിയത്. ശ്രുതിമേനോന്റെ അമ്മ ലത (48) കുത്തേറ്റ് ഗുരുതരപരിക്കോടെ ആസ്പത്രിയില്‍. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇരുവരും കോയമ്പത്തൂര്‍ ജി.ആര്‍.ഡി.കോളേജില്‍ മാസ്റ്റര്‍ ഓഫ് ഇന്‍റര്‍നാഷണല്‍ …
സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ ഭരണഭാഷ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. മലയാളം നമ്മുടെ ഭരണഭാഷ, ഹര്‍ജികളും നിര്‍ദേശങ്ങളും ദയവായി മലയാളത്തില്‍ നല്‍കുക എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലാ ഓഫിസുകളിലും സ്ഥാപികണം. ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തില്‍ക്കൂടി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉത്തരവുകളും സര്‍ക്കുലറുകളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ …
സബ്സിഡി നിരക്കില് ഈ സാമ്പത്തിക വര്ഷം മൊത്തം ആറു പാചകവാതക സിലിണ്ടറുകള് മാത്രം നല്കിയാല് മതിയെന്നു എണ്ണക്കമ്പനികളുടെ ഉത്തരവ്. ഈ സാമ്പത്തിക വര്ഷം ഇതുവരെ ആറു സിലിണ്ടര് വാങ്ങിയിട്ടുള്ള എ.പി.എല്. ഉപയോക്താക്കള്ക്ക് ഇക്കൊല്ലം ഇനി സബ്സിഡി നിരക്കില് എല്.പി.ജി. സിലിണ്ടര് ലഭിച്ചേക്കില്ല. ഇതുവരെ വിതരണം ചെയ്ത സിലിണ്ടറുകളുള്പ്പെടെ മൊത്തം ആറെണ്ണം മാത്രമേ സബ്സിഡി നിരക്കില് വിതരണം …
2005 നവംബര്‍ 20 ന്ു ബ്രിട്ടീഷ് ടാബ്ലോയ്ഡായ 'ന്യൂസ് ഓഫ് ദ വേള്‍ഡി'ല്‍ഒരു ചിത്രമുണ്ടായിരുന്നു. ' ഒരിക്കലും എന്നെ പോലെ മരിക്കരുത്' എന്ന അടിക്കുറിപ്പോടെ. അത് ലോക ഫുട്ബാളിലെ എക്കാലത്തേയും മികച്ചവന്‍ എന്ന് വിലയിരുത്തപ്പെട്ട ഒരു കളിക്കാരന്റെ ചിത്രമായിരുന്നു. അയര്‍ലണ്ടുകാരനായ ജോര്‍ജ്ജ് ബെസ്റ്റായിരുന്നു ആ കളിക്കാരന്‍.
വാളയാര്‍ ചെക്ക്‌പോസ്റ്റ് പഴയ സ്ഥിതിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. അഴിമതിരഹിത വാളയാര്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പിലാക്കിയെങ്കിലും കാര്യങ്ങള്‍ പഴയപടി അഴിമതി നിറഞ്ഞതായി മാറ്റിക്കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥവിഭാഗം. ഇതോടെ അഴിമതിരഹിത വാളയാര്‍ എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടു. ഇതിനെതിരായ ജനകീയ പ്രക്ഷോഭമാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്നതെന്ന് വി.എസ്. പറഞ്ഞു. ചെക്ക്‌പോസ്റ്റിലെ …
യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യം വിളിയും ഷര്‍ട്ടൂരി പ്രതിഷേധവും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സിലാണ് സംഭവം. പട്ട്യാല ഹൗസ് കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനായ സന്തോഷ് സുമന്‍കുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസംഗിക്കുന്നതിനായി പ്രധാനമന്ത്രി എഴുന്നേറ്റ സമയം സുമന്‍കുമാര്‍ ബഞ്ചില്‍ കയറി …
ഒരു വെടിക്കെട്ട് പ്രതീക്ഷിച്ച് ടി- ട്വൊന്റി വേള്‍ഡ് കപ്പ് കാണാന്‍ പുറപ്പെട്ടവര്‍ക്കൊക്കെ ഇക്കുറി നിരാശയാകും ഫലം. ചെറിയ ടീമുകളും വമ്പന്‍ ടീമുകളും തമ്മിലുള്ള അന്തരം തികച്ചും വ്യക്തമായ മത്സരങ്ങളായിരുന്നു ഇതുവരെ നടന്നത് .സൂപ്പര്‍ എട്ടിലേക്ക് ചെറിയ ടീമുകള്‍ ഒന്നും തന്നെ പ്രവേശിക്കാനുള്ള സാധ്യത കാണുന്നില്ല .സിംബാബ്‌വേയും അഫ്ഗാനിസ്ഥാനും പുറത്തായി കഴിഞ്ഞു.