മാഞ്ചെസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനിസഭയുടെ യുകെ റീജിയന്റെ നാലാമത് ഫാമിലി കോണ്‍ഫെറന്‍സില്‍ മുഖ്യ അതിഥിയായി ക്‌നാനായ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറീയോസ് പങ്കെടുക്കും. ഇപ്പോള്‍ യുകെയില്‍ സന്ദര്‍ശനം നടത്തികൊണ്ടിരിക്കുകയാണ് അഭിവന്ദ്യ പിതാവ്. യുകെയുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമേനി നേതൃത്വം നല്‍കുന്ന ഈ സംഗമത്തില്‍ യുകെയുടെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരി …
ഇതിനെയല്ലേ ചാരിറ്റി എന്ന് പറയേണ്ടത്. അവര്‍ 11 പേര്‍, ഇതവരുടെ പതിനൊന്നാം സംരംഭം.വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് സഹായം കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിലെ വിളക്കുടി യിലുള്ള സ്‌നേഹതീരം എന്ന ആതുരാലയത്തിനു ബഹുമാനപെട്ട മന്ത്രി ഗണേഷ് കുമാര്‍ കൈമാറി . ഒരു ലക്ഷം രൂപയാണ് മന്ത്രി സിസ്റ്റര്‍ റോസിലിന് കൈമാറിയത് . ഇത്രയും വലിയ …
വൈവിധ്യമാര്‍ന്ന പരിപാടികളുമായി വാല്‍ത്തംഫോറസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു. അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗം സാറ കുരുവിള രാവിലെ പത്തു മണിയോടെ നിലവിളക്ക് തെളിയിച്ച് ഓണാഘോഷം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിനോ ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളം ഒരുക്കി.തുടര്‍ന്ന നടന്ന ഓണക്കളികളില്‍ മുഴുവന്‍ അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. പിന്നീട് നടന്ന ഓണസദ്യയ്ക്ക് അനില്‍ ചെറിയാന്‍ നേതൃത്വം …
മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെമ്പാടുമുളള മലയാളികളുടേ പ്രശംസ പിടിച്ചുപറ്റിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികളെ തുടര്‍ന്നാണ് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. യുക്മയുടെ പ്രസിഡന്റ് വിജി കെ …
നോട്ടിംഗ്ഹാമിലെ കായിക പ്രേമികള്‍ സംഘടിപ്പിക്കുന്ന ആള്‍ യുകെ ഫുട്‌ബോള്‍ മത്സരം ഈ മാസം 30 ന് നടക്കും. ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൂടി അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. വമ്പന്‍ സമ്മാനതുകയാണ് ഇക്കുറി ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30 ന് രാവിലെ …
ബര്‍മ്മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ ഓണം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികള്‍ ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യൂ, ട്രഷറര്‍ ജയിംസ് തോമസ്, ഓണത്തിന് മക്കളെ കാണാന്‍ നാട്ടില്‍ നിന്ന് വന്ന സ്‌റ്റോക്ക് ഓണ്‍ ട്രന്റിലുളള ഇടവക അംഗം റോയിയുടെ മാതാവ് ഇടവകയിലെ …
ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹിന്ദു സമാജത്തിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡര്‍ബിയിലെ ഹിന്ദുക്ഷേത്രത്തില്‍ ആഘോഷിച്ചു. രാവിലെ സമാജം രക്ഷാധികാരി വിജയകുമാര്‍ വിളക്കില്‍ തിരിതെളിച്ചതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും എത്തിയ സ്വാമിനി രിദംബര ദേവി ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു. അത്തപ്പൂ്ക്കളം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു. പന്തളം മുരളിയുടെ …
യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഒലിക്കല്‍ നയിക്കുന്ന മൂന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ നവംബര്‍ മൂന്നാം തീയതി ശനിയാഴ്ച ഡാര്‍ലിംഗ്ടണ്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ വെച്ച് നടക്കും. അന്നേ ദിവസം നടത്തപെടുന്ന ശുശ്രൂക്ഷയില്‍ ജപമാല, ദിവ്യബലി, കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, രോഗി ശുശ്രൂഷ, മുതലായവ ഉണ്ടായിരിക്കും. രാവിലെ എട്ടരയോടെ ആരംഭിക്കുന്ന …
രണ്ടാമത് മുഴൂര്‍ സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു. ഇംഗ്ലണ്ടില്‍ നവ സുവിശേഷവല്‍ക്കരണ ചിന്തകള്‍ നല്‍കുവാനുളള ഉത്തരവാദിത്വം മുഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ച സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുഴൂര്‍ നിവാസികള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു. …
സൈക്കിളില്‍ ഡൗണിംഗ്‌സ്ട്രീറ്റിന് അകത്തേക്ക് കടത്തി വിടാനാകില്ലെന്ന് പറഞ്ഞതിന് ടോറി ചീഫ് വി്പ്പ് ആന്‍ഡ്രൂ മിച്ചെല്‍ പോലീസുകാരെ ചീത്തവിളിച്ചു. സൈക്കിളില്‍ ഡൗണിംഗ്‌സ്ട്രീറ്റിന്റെ കവാടത്തിലെത്തിയ മിച്ചലിനെയാണ് സുരക്ഷാ കാരണം പറഞ്ഞ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ തടഞ്ഞത്.