നദീന്‍ കൊടുങ്കാറ്റ് അടുത്ത ദിവസം യുകെയുടെ തെക്കന്‍ പ്രദേശങ്ങളിലെത്തുന്നതോടെ ശക്തമായ മഴയും തണുപ്പും ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴുമുതല്‍ 14-വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒമ്പത് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. മല്‍സര വിഭാഗത്തില്‍ രണ്ടും മലയാള സിനിമാ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് അന്തര്‍ദേശീയ വിഭാഗത്തില്‍ പങ്കെടുക്കുക. ഡോ. …
വിനോദസഞ്ചാരികളുമായി വന്ന വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ ടൂറിസ്റ്റുകളുമായി എത്തിയ മൊണാര്‍ക്ക് ഫ്‌ളൈറ്റാണ് ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.
സെപ്റ്റംബര്‍ 15 ന് ശനിയാഴ്ച്ച സെന്റ് മരിയന്‍ ദേവാലയ ഹാളില്‍ വച്ച് ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു
അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ്. ബരാക്ക് ഒബാമയ്ക്ക് വേണ്ടിയുള്ള സജീവ പ്രചാരണത്തിലാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇതിനിടെ, ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സകലതും വെളിപ്പെടുത്തി പുസ്തകം രചിക്കാന്‍ ഒരുങ്ങുകയാണ് മോണിക്ക ലെവിന്‍സ്‌ക്കി. ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മോണിക്ക തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തും എന്നാണ് സൂചന. ക്ലിന്റണ്‍ അയച്ച കത്തുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. ഹിലാരിയെക്കുറിച്ച് ക്ലിന്റണ്‍ …
യുപിഎ സഖ്യം ഉപേക്ഷിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് കേന്ദ്രമന്ത്രിമാരും രാജിവെച്ചു. ഉച്ചക്ക് 3.55ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. യു.പി.എസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് തൃണമൂല്‍ എം.പിമാര്‍ രാഷ്ട്രപതിക്ക് കൈമാറി.ആരെയും പേടിയില്ലെന്നും ജീവിയ്ക്കുന്ന കാലം കടുവയെപ്പോലെ ജീവിയ്ക്കുമെന്നും മന്ത്രിമാര്‍ രാജിവച്ചതിന് ശേഷം മമത പ്രതികരിച്ചു. ഒരു കാബിനറ്റ് മന്ത്രിയും അഞ്ച് സഹമന്ത്രിമാരുമാണ് യു.പി.എ. മന്ത്രിസഭയില്‍ …
ഒറ്റ രാത്രികൊണ്ട് ചാരിറ്റി രെജിസ്ട്രേഷന്‍ കിട്ടിയെന്നും പറഞ്ഞ് യു കെ മലയാളികളെ കബളിപ്പിക്കാന്‍ യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ ബ്ലോഗ് രംഗത്തിറങ്ങിയിരിക്കുന്നു.മുന്‍പും സമാനമായ ചാരിറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഈ ബ്ലോഗിനെതിരെ മലയാളികള്‍ ജാഗ്രത പാലിക്കുക '
കേറ്റിന്റെ അര്‍ദ്ധ നഗ്നചിത്രം എടുത്തത് ബ്രട്ടീഷുകാരനായ ഫോട്ടോഗ്രാഫറാണന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പാപ്പരാസിയായ പാസ്‌കല്‍
ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനവും അത്ഭുത രോഗശാന്തി ശുശ്രൂഷയും ഈ മാസം 29, 30 തീയതികളിലായി വിഗനില്‍ നടക്കും. ദീര്‍ഘനാളായി കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും അല്‍മായര്‍ക്കുമായി ധ്യാനങ്ങള്‍ നടത്തിവരുകയാണ് ബ്രദര്‍ തോമസ്. 29ന് രിവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് മണി വരേയും 30 ന് രാവിലെ 11 …
യുകെയിലെ പുതുവേലി നിവാസികളുടെ പ്രഥമ സംഗമം ഒക്ടോബര്‍ 20ന് വൂസ്റ്ററില്‍ നടക്കും. വാര്‍ഡണ്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് സെന്റ്‌റില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് സംഗമ പരിപാടികള്‍ നടക്കുന്നത്. പുതുവേലി നിവാസിയായ മജീഷ്യന്‍ മാര്‍വിന്‍ ബിനോയുടെ ഇന്ദ്രജാല പ്രകടനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പ്രഥമസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. പുതുവേലിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും …