1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനവും അത്ഭുത രോഗശാന്തി ശുശ്രൂഷയും ഈ മാസം 29, 30 തീയതികളിലായി വിഗനില്‍ നടക്കും. ദീര്‍ഘനാളായി കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും അല്‍മായര്‍ക്കുമായി ധ്യാനങ്ങള്‍ നടത്തിവരുകയാണ് ബ്രദര്‍ തോമസ്. 29ന് രിവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് മണി വരേയും 30 ന് രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് വരേയുമാണ് നടത്തപ്പെടുന്നത്.

ഞയറാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെ അത്ഭുത രോഗശാന്തി ശുശ്രൂഷയും നടക്കും. എന്തെങ്കിലും കാരണത്താല്‍ ഈ രണ്ട് ദിവസത്തെ ധ്യാനത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ സാധിക്കാതെ പോയ രോഗികള്‍ക്ക് ഞയറാഴ്ച വൈകുന്നരം നടക്കുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയില്‍ മാത്രമായി പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു- 07533179750, തങ്കച്ചന്‍- 07956069257, ഷിബു- 07530904446 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
Sacred Heart Church, Throstlenest Avenue, Wigan, WN6 7AS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.