കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന നാലാമത് യോര്‍ക്ക് ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കും. പരിശുദ്ധാത്മാഭിഷേകത്തിന്റെ ചൈതന്യം കത്തിപ്പടരുന്ന പ്രകടമായ അടയാളങ്ങളുടേയും അത്ഭുതങ്ങളുടേയും അകമ്പടിയോടെ വചനം പ്രഘോഷിക്കുന്ന കണ്‍വെന്‍ഷന്‍ ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് കാത്തലിക് ചര്‍ച്ചിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് കുരിശിന്റെ വഴിയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സജി ഓലിക്കല്‍ ധ്യാനം …
ക്‌നാനായ ഭദ്രാസനത്തിന്റെ വലിയ മെത്രോപോലീത്തയായ കുരിയാക്കോസ് മോര്‍ സേവേറിയോസ് ബ്രിസ്‌റ്റോളിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനായോഗത്തിന് നേതൃത്വം നല്‍കുന്നു. ശനിയാഴ്ച (22/09) രണ്ട് മണിക്ക് ആരംഭിക്കുന്ന ആത്മീയ പ്രഭാഷണത്തിലും കുടുംബ പ്രാര്‍ഥനയിലും അഭിവന്ദ്യ മെത്രോപോലീത്തയ്‌ക്കൊപ്പം വികാരി ഫാ. സജി എബ്രഹാം കൊച്ചേത്തും സന്നിഹിതനായിരി്്ക്കും. കുറഞ്ഞ ദിവസത്തേക്ക് യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ മെത്രോപോലീത്ത …
ലീഡ്‌സിലെ സെന്റ് തോമസ് കാത്തലിക് ഫോറം കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും ഗംഭീരമായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബമേള പാര്‍ക്കിലും പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്റെ ഭവനത്തിലും ആയിട്ടാണ് ആഘോഷിച്ചത്. ഫാമിലി ഫണ്‍ഗെയിംസ്, നര്‍മ്മസല്ലാപം, ബൈബിള്‍ ക്വിസ്, കുട്ടികള്‍ക്കായുളള കളികള്‍, ബാര്‍ബിക്യൂ എന്നിവ കോര്‍ത്തിണക്കിയാണ് ഫാമിലി ഫണ്‍ഡേ സംഘടിപ്പിച്ചത്. സൈബി സിറിയക് ബാര്‍ബിക്യൂവിനും അഡ്വ. ജിജി ജോര്‍ജ് …
അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ. ജോണ്‍സ് പുല്ലുപറമ്പില്‍ ഓഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന ജീവിത നവീകരണ ഏകദിന ധ്യാനം ഹെയര്‍ഫീല്‍ഡില്‍ വച്ച് നടക്കുന്നു. സെപ്റ്റംബര്‍ 23 ഞയറാഴ്ച ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും, വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ദൈവാനുഭവ സ്പര്‍ശത്തിലൂടെ നവീകരണവും പുതു ചൈതന്യവും പ്രാപിക്കുവാന്‍ …
യുകെയില്‍ ഏറെ ശ്രദ്ധേയമായ ലെസ്റ്റര്‍ തിരുനാള്‍ വിശ്വാസികള്‍ക്ക് ആത്മീയോത്സവമായി. തിരുനാളിന് പളളി വികാരി ഫാ. പോള്‍ നെല്ലിക്കുളം കൊടിയേറ്റികൊണ്ട് സമാരംഭം കുറിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. ഫാ. ജിമ്മി പുളിക്കകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി ക്വയര്‍ ഗ്രൂപ്പാണ് കുര്‍ബാനയ്ക്ക് ഗാന ശ്രൂശ്രൂഷ നല്‍കിയത്. ഫാ. സുരേഷ് പളളിവാതുക്കല്‍ കപ്പുചിന തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞും വാഴ്‌വും ഉണ്ടായിരുന്നു.
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കത്തിന് രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിലെ നായിക അനുഷ്‌ക, ഹന്‍സിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദുരൈ സിങ്കം എന്ന പൊലീസ് ഇന്‍സ്പെക്ടറെയായിരുന്നു ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. മലയാളിതാരം റഹ്മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക്, സന്താനം, മുകേഷ് റിഷി, വിജയകുമാര്‍, നാസ്സര്‍, മനോരമാ …
മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
‘ഗ്രാന്റ് മാസ്‌റ്ററു’ടെ വിജയത്തിനു ശേഷം ബി. ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു . ‘ദി ഫ്രോഡ്’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനായ ഉണ്ണികൃഷ്‌ണന്‍ തന്നെയാണ് . അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ സിംഹഭാഗവും റഷ്യയില്‍ വച്ചായിരിക്കും ചിത്രീകരിക്കുക. ‘ഒരു മനുഷ്യന്‍…പല മുഖങ്ങള്‍’ എന്ന തലവാചകത്തിലൊരുക്കുന്ന ഈ ചിത്രത്തില്‍ …
ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി.
ഇന്ധനം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതിനു പിന്നാലെ പാലും വിലക്കയറ്റത്തിന്റെ ട്രാക്കില്‍. വിലക്കയറ്റമുണ്ടായ സാഹചര്യത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവാത്ത അവസ്‌ഥയാണെന്നു മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്. .;എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ലിറ്ററിനു 30 രൂപയ്‌ക്കാണു മില്‍മ പാല്‍ വില്‍ക്കുന്നത്. ഇതില്‍ ക്ഷീരകര്‍ഷകനു ലഭിക്കുന്നതാകട്ടെ പരമാവധി 22.50 രൂപയും. കഴിഞ്ഞ …