കാര്‍ട്ടൂണിലെ കുളനടവഴി ഇനി എന്‍ആര്‍ഐ മലയാളിയിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക ആസ്വദിക്കാം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട വരച്ച കാര്‍ട്ടൂണുകള്‍ ഉടന്‍ എന്‍ആര്‍ഐ മലയാളിയില്‍ പ്രത്യക്ഷപ്പെടും. പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവര വേണ്ട ഈ വരക്കാരന്. പ്രവാസ ജീവിതത്തിലും അതിനു ശേഷവും ബ്രഷിനോടുള്ള സ്‌നേഹം മുറുകെപ്പിടിച്ച ജോയി കുളനട ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളിലൂടെയാണ് തന്റെ നര്‍മഭാവനകള്‍ …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ കേംബ്രിഡ്ജ് ഷെയറില്‍ ചിരകാലമായി പ്രശംസനീയമാം വണ്ണം പ്രവര്‍ത്തിച്ചു പോരുന്ന പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം എടുത്തു.
33 വര്‍്ഷം മുന്‍പ് പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരക്കലിന്റെ നേത്രൃത്വത്തില്‍ ജര്‍മ്മനി യില്‍ രൂപം കൊണ്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരിയുടെ യു കെ ഘടകത്തിന്റെ രൂപീകരണവും , യു കെയിലെ ചങ്ങനാശ്ശേരി സ്വദേശികളുടെ സംഗമവും ലണ്ടന്‍ സമീപമുള്ള വോക്കിങ്ങില്‍ നടക്കും .
ക്രിസ്തീയ ഭക്തി ഗാന രംഗത്ത് യുക്കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരുപറ്റം അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ആശ്രയ പ്രൊഡക്ഷന്‍സിന്റെ ദി ഗ്രേസ് (കൃപ) എന്ന ക്രിസ്തീയ ആല്‍ബം ക്രിസ്തുമസ് സമ്മാനമായി യുക്കെ മലയാളികളെ തേടിയെത്തും . സൗത്തെന്‍ഡില്‍ നിന്നുള്ള അനുഗ്രഹീത കലാകാരന്‍ അഭിലാഷ് അബ്രഹാം നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തിന് പിന്നില്‍ യുക്കെയിലെയും കേരളത്തിലെയും മികച്ച കലാകാരന്മാരാണ് അണി …
ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ബ്രിസ്‌കയുടെ വക മറ്റൊരു ഓണാഘോഷം കൂടി. സെപ്റ്റംബര്‍ പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന നടന്ന കായിക വിനോദങ്ങളില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഏവരും പങ്കുചേര്‍ന്നു. വെകുന്നേരം നടന്ന കലാസന്ധ്യയ്ക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ആര്‍പ്പുവിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന …
മദ്യപാനമെന്ന മാരകമായ വിപത്തിനെ ചെറുക്കുന്നതിനായി ആരംഭിച്ച മദ്യാപാന വിമോചകരുടേയും മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടേയും രണ്ടാമത് കൂട്ടായ്മ നാളെ റഗ്ബിയില്‍ നടക്കും. സെന്റ് മേരീസ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന കൂട്ടായ്മയില്‍ ഫാ. സജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനും മദ്യപാന രോഗ …
യുകെയിലെ പാലത്തുരുത്ത് സ്വദേശികളുടെ സംഗമം ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ നടക്കും. കോട്ടയം ജില്ലയിലെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന മാന്നാനത്തിനും അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിനും മധ്യേയുളള അപ്പര്‍ കുട്ടനാടിന്റെ ഭാഗമാണ് പാലത്തുരുത്ത് പ്രദേശം. പാലത്തുരുത്തിലെ അമ്മ ത്രേസ്യായുടെ നാമധേയത്തിലുളള ദേവാലയം ചരിത്ര പ്രസിദ്ധമാണ്. ഈ വര്‍ഷത്തെ സംഗമ വേദിക്ക് സെന്റ് തെരേസാസ് നഗര്‍ എന്നാണ് …
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ കാറ് നന്നാക്കാനുളള കൂലിയില്‍ ഉണ്ടായത് പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ്. മണിക്കൂറിന് 83 പൗണ്ടാണ് നിലവില്‍ ഗാരേജ് ചാര്‍ജ്ജ്. ഇത് റിക്കോര്‍ഡ് നിരക്കാണ്. ഗാരേജ് നിരക്കുകള്‍ 2010 -11 ല്‍ ഏഴ് ശതമാനം കൂട്ടിയതിന് പിന്നാലെ തൊഴിലാളികളുടെ കൂലി കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കൂട്ടിയതാണ് നിരക്ക് ഇത്രകണ്ട് ഉയരാന്‍ കാരണം. ഏറ്റവും …
ജേക്കബ് കോയിപ്പിള്ളി ലണ്ടന്‍:പ്രകൃതിനിര്‍മിത വസ്തുക്കള്‍ ബ്രട്ടീഷ് സമൂഹം ഇരുകൈയും നീട്ടിവാങ്ങുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കയര്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി യുകെ മലയാളികള്‍ പ്രവര്‍ത്തിക്കണമെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ.ജി.ബാലചന്ദ്രന്‍. എ.കെ.ആന്റണിക്കൊപ്പം കേരളത്തില്‍ വിദ്യാര്‍ഥി കോണ്‍്ഗ്രസിനു നേതൃത്വം നല്കി സജീവരാഷ്ട്രയത്തിലെത്തിയ പ്രഫ.ജി.ബാലചന്ദ്രന്‍ കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയാണ്. മലയാളികളുടെ കരവിരുതില്‍ രൂപംകൊള്ളുന്ന മനോഹരമായ കയര്‍ ഉത്പന്നങ്ങള്‍ക്ക് …
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യം ബ്രിട്ടന്‍. അതിന് നന്ദി പറയേണ്ടത് കുടിയേറ്റക്കാരോടും. ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് ശരാശരി രണ്ട് കുട്ടികളില്‍ താഴെ എന്നതാണ് ഇപ്പോഴത്തെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളിലും ഇതില്‍ താഴെയാണ് ജനനനിരക്ക്.