1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ക്രിസ്തീയ ഭക്തി ഗാന രംഗത്ത് യുക്കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരുപറ്റം അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ആശ്രയ പ്രൊഡക്ഷന്‍സിന്റെ ദി ഗ്രേസ് (കൃപ) എന്ന ക്രിസ്തീയ ആല്‍ബം ക്രിസ്തുമസ് സമ്മാനമായി യുക്കെ മലയാളികളെ തേടിയെത്തും .

സൗത്തെന്‍ഡില്‍ നിന്നുള്ള അനുഗ്രഹീത കലാകാരന്‍ അഭിലാഷ് അബ്രഹാം നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തിന് പിന്നില്‍ യുക്കെയിലെയും കേരളത്തിലെയും മികച്ച കലാകാരന്മാരാണ് അണി നിരക്കുന്നത് ക്രിസ്തീയ ഗാനരചനാ രംഗത്തെ അതുല്യ പ്രതിഭകളായ കനെഷ്യസ് അത്തിപ്പോഴിയും, റോയി കാഞ്ഞിരത്താനവുമാണ് ആല്‍ബത്തിന് വേണ്ടി ഗാനരചന നടത്തുന്നത്.

ഇതിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആല്‍ബത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അഭിലാഷ് അബ്രഹാമാണ് .പല ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള അഭിലാഷ്, തബലയും ,മൃദംഗവും,കീ ബോര്‍ഡുമോക്കെ അനായാസം കൈകാര്യം ചെയ്യും.
അതോടൊപ്പം യുക്കെയില്‍ നിന്ന് തന്നെയുള്ള ബിജു കോച്ചുതെള്ളിയിലും രണ്ടു പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നു .

13 ഗാനങ്ങളടങ്ങിയ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത് മലയാളത്തിലെ പ്രമുഖ ഗായകരാണ് ഒപ്പം യുകെ മലയാളികള്‍ക്കും പാടുവാന്‍ അവസരമൊരുങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.