1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

ക്‌നാനായ ഭദ്രാസനത്തിന്റെ വലിയ മെത്രോപോലീത്തയായ കുരിയാക്കോസ് മോര്‍ സേവേറിയോസ് ബ്രിസ്‌റ്റോളിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനായോഗത്തിന് നേതൃത്വം നല്‍കുന്നു. ശനിയാഴ്ച (22/09) രണ്ട് മണിക്ക് ആരംഭിക്കുന്ന ആത്മീയ പ്രഭാഷണത്തിലും കുടുംബ പ്രാര്‍ഥനയിലും അഭിവന്ദ്യ മെത്രോപോലീത്തയ്‌ക്കൊപ്പം വികാരി ഫാ. സജി എബ്രഹാം കൊച്ചേത്തും സന്നിഹിതനായിരി്്ക്കും.

കുറഞ്ഞ ദിവസത്തേക്ക് യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ മെത്രോപോലീത്ത യുകെയിലെ വിവിധ ദേവാലങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്. പിതാവ് നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Ellsworth Road, Henbury, Bristol, BS10 7BE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.