1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ഫ്രാന്‍സില്‍ അവധിക്കാല ആഘോഷത്തിന് എത്തിയ കേറ്റിന്റെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ ബ്രിട്ടനിലെ അഞ്ചിലൊരാള്‍ വീതം കണ്ടെന്ന് സര്‍വ്വേ. 20 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ കണ്ടപ്പോള്‍ ബാക്കിയുള്ളവര്‍ വിദേശ മാസികകള്‍ വഴിയാണ് ചിത്രങ്ങള്‍ കണ്ടത്. യുഗവ് പോളാണ് രാജകുമാരിയുടെ ചിത്രം കണ്ടവരേകുറിച്ച് സര്‍വ്വേ നടത്തിയത്.

ഫ്രഞ്ച് മാഗസീനായ ക്ലോസറാണ് ചിത്രങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരേ രാജകുടുംബം കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചിരുന്നു. നാലില്‍ മൂന്ന് പേരും രാജകുടുംബത്തിന്റെ നടപടി ശരിയായിരുന്നു എന്ന് വാദിക്കുമ്പോള്‍ 61 ശതമാനം ആളുകള്‍ ചിത്രമെടുത്ത പാപ്പരാസികള്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടവരാണ് എന്ന് അഭിപ്രായപ്പെട്ടു.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി കണ്ടത്. ഇതില്‍ തന്നെ 18നും 24നും ഇടയ്ക്ക് പ്രായമുളളവരാണ് ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കണ്ടത്. പുരുഷന്‍മാരില്‍ നാലില്‍ ഒരാള്‍ കേറ്റിന്റെ വിവാദ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ 15 ശതമാനം സ്ത്രീകളാണ് ഈ ഫോട്ടോ നെറ്റില്‍ തിരഞ്ഞത്.

18നും 24 നും ഇടയ്ക്ക് പ്രായമുളള 47 ശതമാനം ആളുകള്‍ ചിത്രം കണ്ടപ്പോള്‍ 25 നും 39 നും ഇടയില്‍ പ്രായമുളള 32 ശതമാനം ആളുകളും 40 നും 59 നും ഇടയില്‍ പ്രായമുളള 14 ശതമാനം ആളുകളും ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അറുപതിന് മുകളില്‍ പ്രായമുളള ഏഴ് ശതമാനം ആളുകളാണ് ചിത്രം കണ്ടത്. കഴിഞ്ഞ ആഴ്ച നടന്ന സമാനമായ സര്‍വ്വേയിലും ഫ്രഞ്ച് മാഗസീന്‍ കേറ്റ് രാജകുമാരിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ എതിര്‍ത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.