സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, ചെറുപാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭയുണ്ടാക്കുമെന്ന് റട്ടെ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ ലിബറല്‍ നിലപാടുള്ള പാര്‍ട്ടി 33 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായതോടെ ചെറു പാര്‍ട്ടികളെ ചേര്‍ത്തു മുന്നണിയുണ്ടാക്കി ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു …
സ്വന്തം ലേഖകന്‍: പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സുരക്ഷ കര്‍ശനമാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം പകലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് സെക്രട്ടറി തുറക്കവേയാണ് …
സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പിയുടെ മുന്നേറ്റം ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഴുതുന്നു. ബി.ജെ.പിയുടെ മുന്നേറ്റം അന്താരാഷ്ട്ര കരാറുകള്‍ ദുഷ്‌കരമാക്കുമെന്ന നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ മോഡിയുടെ നിലപാടുകള്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, മൃതദേഹം രക്തത്തില്‍ കുളിച്ച് നഗ്‌നമാക്കിയ നിലയില്‍. ലിവര്‍പൂള്‍ സ്വദേശി നിഡാനിയേല മക് ലോഗല്‍നെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വികാസ് ഭഗത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണഗോവയില്‍ ഹോളി …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ 14 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു, ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സര്‍ക്കാര്‍. 2015 നവംബര്‍ 13 ന് നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കി. നീതിന്യായവകുപ്പ് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി രഹസ്യങ്ങള്‍ ചോര്‍ന്നു, ചോര്‍ച്ചക്കു പിന്നില്‍ ട്രംപ് തന്നെയാണെന്ന് എതിരാളികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 2005ല്‍ നികുതിയായി നല്‍കിയത് 38 മില്യണ്‍ ഡോളറാണെന്നും 150 മില്യണ്‍ ഡോളറാണ് ട്രംപിന്റെ 2015 ലെ ആകെ വരുമാനമെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ മാഡോ ട്രംപിന്റെ നികുതിയെ കുറിച്ച് തന്റെ …
സ്വന്തം ലേഖകന്‍: പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറി, യുഎന്നില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാക്കിസ്താനെതിരെ ഇന്ത്യയുട തുറന്ന ആക്രമണം. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ എത്തുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് ഇതിന്റെ നിഴലെങ്കിലും അവകാശപ്പെടാന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കായുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള ബ്രെക്‌സിറ്റ് ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്നും അതിര്‍ത്തികള്‍ക്കും …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിവാദങ്ങള്‍ക്കിടെ നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 50 അംഗ ജനപ്രതിനിധിസഭയിലേക്ക് 28 പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പാര്‍ട്ടിക്കു പോലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരൊറ്റ പാര്‍ട്ടിക്കുപോലും അഭിപ്രായ സര്‍വേകളില്‍ 20% ജനപിന്തുണ നേടാന്‍ കഴിയാത്തത് തൂക്കു മന്ത്രിസഭക്കുള്ള സാധ്യതയാണ് …
സ്വന്തം ലേഖകന്‍: തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി. ഫ്രാന്‍സിലേയും ബെല്‍ജിയത്തിലേയും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട രണ്ടു സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കമ്പനി മതചിഹ്നങ്ങള്‍ വിലക്കാത്ത സാഹചര്യത്തില്‍ കടയിലെത്തുന്നവര്‍ക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ …