സ്വന്തം ലേഖകന്‍: ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ജര്‍മനിയില്‍ തുര്‍ക്കിയുടെ രാഷ്ട്രീയറാലികള്‍ റദ്ദാക്കിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുര്‍ക്കിയില്‍ ഭീകരതയ്ക്ക് ജര്‍മനി സഹായം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ അറസ്റ്റിലായ ജര്‍മന്‍ മാധ്യമ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്വിറ്ററിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഒബാമ എത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ട്രംപ് ചോദിച്ചു. …
Sign on door at Harnish Patel’s Lancaster store സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അതിക്രമം, ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. ബിസിനസുകാരനായ ഹര്‍നിഷ് പട്ടേലാണ് ഇത്തവണ വംശീയവാദികളുടെ ആക്രമണത്തിന് ഇരയായത്. വടക്കന്‍ കരോളിനയില്‍ വീടിന് സമീപത്തായാണ് 43 കാരനായ ഹര്‍നേഷിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി …
സ്വന്തം ലേഖകന്‍: ജര്‍മന്‍ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ചു, നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പടിഞ്ഞാറന്‍ ജര്‍മനിയിലെ വുപ്പെര്‍ടെലിലെ സ്‌കൂളിലാണ് പരസ്യമായുള്ള പ്രാര്‍ഥന നിരോധിച്ചത്. പരസ്യമായി സ്‌കൂളില്‍ പ്രാര്‍ഥിക്കുന്ന വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കണമെന്നു അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കി. സ്‌കൂളിന്റെ ഈ തീരുമാനം പുറത്തായതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയാണെന്ന് ജര്‍മന്‍ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഡ്രൈവിംഗിനിടെ മൈബൈല്‍ ഉപയോഗിക്കുന്നവരെ കുടുക്കാന്‍ വലവിരിച്ച് പോലീസ്, പിടിവീണാല്‍ ലൈസന്‍സിന്റെ ആറു പോയിന്റും 200 പൗണ്ടും നഷ്ടം. ഡ്രൈവിംങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. നിലവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും നിരവധി പേര്‍ നിയമം …
സ്വന്തം ലേഖകന്‍: ‘താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു,’ കന്‍സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന് സുഷമാ സ്വരാജിന്റെ സന്ദേശം. യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്‌ളോട്ടിനാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസാ സന്ദേശം ലഭിച്ചത്. ഇന്ത്യക്കാരന്റെ കൊലക്കിടയാക്കിയ വെടിവെപ്പ് തടയാനുള്ള ശ്രമത്തിനിടെ …
സ്വന്തം ലേഖകന്‍: 12 വയസുകാരിയെ പീഡിപ്പിച്ചു, പ്രശസ്ത ഇന്ത്യന്‍ കായികതാരം ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍.മുന്‍പ് യു.എസ് വിസ നിഷേധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ അത്‌ലറ്റ് തന്‍വീര്‍ ഹുസൈനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സനറാക്ക് ലൈക്കില്‍ വെച്ചാണ് …
സ്വന്തം ലേഖകന്‍: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം. യെമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതി മന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും. ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം, ബ്രെക്‌സിറ്റ് ബില്ലിന് ഹൗസ് ഓഫ് ലോഡ്‌സിന്റെ ചുവപ്പുകൊടി, തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടി. ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സില്‍ 256നെതിരെ 358 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനിരുന്ന പ്രധാനമന്ത്രി …