സ്വന്തം ലേഖകന്‍: ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അറിവില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസിയാണ് അധികൃതര്‍ പൂട്ടിച്ചത്. വ്യാജന്മാരാണ് നടത്തിയിരുന്നതെങ്കിലും എംബസിയില്‍ നിന്നു വിതരണം ചെയ്ത യുഎസ് വീസകളും മറ്റു രേഖകളും ആധികാരികമായിരുന്നു. ഒരു കൊള്ള സംഘമാണ് …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലുള്ള വെയര്‍ഹൗസില്‍ നിശാപാര്‍ട്ടിക്കിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. വെയര്‍ഹൗസിലെ നൃത്തസംഗീത പരിപാടിക്ക് അമ്പതിനും നൂറിനും ഇടയ്ക്കു പേര്‍ എത്തിയിരുന്നതായി ഓക്‌ലന്‍ഡ് അഗ്‌നിശമന സേനാ മേധാവി തെരേസാ റീഡ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു. ക്യൂബന്‍ വിപ്ലവത്തിന്റെ ജന്മനഗരമായ സാന്റിയാഗോയില്‍ വിപ്ലവകാരിയായ ജോസ് മാര്‍ട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലത്തുതന്നെ കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടവും നിമഞ്ജനം ചെയ്യുകയായിരുന്നു. ക്യൂബന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഒമ്പതു ദിവസത്തെ ദുഃഖാചരണത്തിനും ഇതോടെ സമാപനമായി. ആയിരങ്ങളാണ് വിപ്ലവ നായകന്റെ …
സ്വന്തം ലേഖകന്‍: ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി. പാക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ്, ഐ.എസ്.ഐ.എല്‍, താലിബാന്‍ തുടങ്ങിയ സംഘടനകളെ പ്രമേയത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലാണ് പാക് പ്രതിനിധി സംഘം അമൃത്സറില്‍ നടക്കുന്ന ഹാര്‍ട് ഓഫ് …
സ്വന്തം ലേഖകന്‍: ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍. ഇറ്റലിയില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങള്‍ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവണ്‍മെന്റിലാക്കുക എന്നീ നിര്‍ദേശങ്ങളിലാണു ജനഹിത പരിശോധന. ഓസ്ട്രിയയില്‍ മേയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തെ വോട്ടിംഗ്. ഇറ്റലിയില്‍ ഇടതുവചായ്‌വുള്ള മധ്യവര്‍ത്തി പാര്‍ട്ടിയായ …
സ്വന്തം ലേഖകന്‍: അഴിമതിക്കുരുക്കു മുറുകുന്നു, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷം. പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചുചെയ്യാനുള്ള പ്രമേയം മൂന്നു പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭരണഘടനയും ക്രിമിനല്‍നിയമവും ലംഘിച്ച പ്രസിഡന്റിനെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം ഒമ്പതിതാനു പ്രമേയത്തില്‍ വോട്ടിംഗ് നടക്കുക. 300 അംഗ പാര്‍ലമെന്റില്‍ ഈ …
സ്വന്തം ലേഖകന്‍: റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളുപ്പിച്ച് ഹാക്കര്‍മാര്‍, സൈബര്‍ കവര്‍ച്ചയില്‍ നഷ്ടമായത് 31 മില്യണ്‍ ഡോളര്‍. ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ കവര്‍ച്ചകളില്‍ ഒന്നാണിത്?. എകദേശം അഞ്ച് മില്യണ്‍ ഡോളര്‍ കൊളളയടിക്കാനാണ്? കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടതെന്ന്? സെന്‍ട്രല്‍ ബാങ്ക്? പ്രതിനിധി ആര്‍ടിയോം സിക്യോവ്? പറഞ്ഞു. നഷ്?ടപ്പെട്ട പണത്തെ കുറിച്ചുളള കണക്കെടുപ്പുകള്‍ നടത്തി വരികയാണെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ കുഴപ്പമുണ്ടാക്കുന്നത് വിദേശ ശക്തികള്‍, റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. മ്യാന്മറില്‍ കുഴപ്പുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അന്താരാഷ്ട്ര സമൂഹം നടത്തുന്നതെന്നും ജനാധിപത്യവാദിയും ദേശീയ ഉപദേഷ്ടാവുമായ ഓങ്‌സാന്‍ സൂചി ആരോപിച്ചു. രാഖൈന്‍ മേഖലയിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സൈനിക നടപടികള്‍ക്കെതിരെ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സൂചിയുടെ …
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം. ഈസ്റ്റ് ബോണില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന ജോസി ആന്റണിയെ മോണവേദനയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വയസുണ്ടായിരുന്ന ജോസിയുടെ മരണ കാരണം ലൂക്കീമിയയെ തുടര്‍ന്നുണ്ടായ കാര്‍ഡിയാക് അറസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി കട്ടപ്പന സ്വദേശിനിയും ബെക്‌സില്‍ ഓണ്‍സീയിലെ …
സ്വന്തം ലേഖകന്‍: നാല്‍പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വന്‍ ആഘോഷ പരിപാടികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അടക്കമുള്ള രാഷ്ട്രനേതാക്കള്‍ അബുദാബിയില്‍ നടന്ന പ്രധാന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി സയിദ് …