1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2016

സ്വന്തം ലേഖകന്‍: റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളുപ്പിച്ച് ഹാക്കര്‍മാര്‍, സൈബര്‍ കവര്‍ച്ചയില്‍ നഷ്ടമായത് 31 മില്യണ്‍ ഡോളര്‍. ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ കവര്‍ച്ചകളില്‍ ഒന്നാണിത്?. എകദേശം അഞ്ച് മില്യണ്‍ ഡോളര്‍ കൊളളയടിക്കാനാണ്? കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടതെന്ന്? സെന്‍ട്രല്‍ ബാങ്ക്? പ്രതിനിധി ആര്‍ടിയോം സിക്യോവ്? പറഞ്ഞു. നഷ്?ടപ്പെട്ട പണത്തെ കുറിച്ചുളള കണക്കെടുപ്പുകള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക്? മുമ്പ്? സെന്‍ട്രല്‍ ബാങ്ക്? ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്? പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കടന്നു? കയറിയതിനെ കുറിച്ച്? പരാമര്‍ശങ്ങളുണ്ട്?. ഹാക്കര്‍മാര്‍ ആധുനിക സംവിധാനങ്ങളുമായി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്? കടന്ന്? കയറ്റം നടത്തു?ന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ ?സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന്? സൈബര്‍ സെക്യൂരിറ്റി വിദഗ്?ധര്‍ മുന്നറിയിപ്പ്? നല്‍കിയിരുന്നു.

ഇതിന്റെ കൂടി പശ്?ചാത്തലത്തില്‍ വേണം റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നടന്ന കവര്‍ച്ചയെ കാണാന്‍. മുമ്പ് ന്യൂയോര്‍ക്ക്? സെന്‍ട്രല്‍ ബാങ്കിലും ബംഗ്ലാദേശ്? സെന്‍ട്രല്‍ ബാങ്കിലും സമാനമായി രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. എന്നാല്‍, രാജ്യത്തെ സാമ്പത്തിക സ്?ഥിതി തകര്‍ക്കാന്‍ വിദേശ ചാരസംഘടനകള്‍ ഹാക്കര്‍മാരെ നിയോഗിച്ചതാണോ എന്ന് സംശയിക്കുന്നതായും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.