സ്വന്തം ലേഖകൻ: വ്ലാഡിമിർ പുടിൻ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നു ചാനൽ അഭിമുഖത്തിൽ മറുപടി നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി റഷ്യ. അമേരിക്കയുടെ പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ പ്രശ്നങ്ങളും ബൈഡന്റെ മറുപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ‘സുഖം പ്രാപിക്കാൻ’ ആശംസിക്കുന്നെന്നും പറഞ്ഞു. യുഎസ് പ്രസിഡന്റ് …
സ്വന്തം ലേഖകൻ: കോവിഡിന്റെ മൂന്നാം വരവിൽ വിറങ്ങലിച്ച് പാരീസ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ പാരീസിൽ ഒരു മാസത്തോളം നീളുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനൊപ്പം രാജ്യത്തെ മറ്റ് 15 പ്രദേശങ്ങളും വെള്ളിയാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ നടപടികൾക്ക് കീഴിലാകും. ഓരോ ദിനവും രോഗബാധ നിരക്ക് ഉയരുന്നത് ഫ്രാൻസിൽ കോവിഡ് മൂന്നാം തരംഗത്തിലേക്ക് സൂചന നൽകുന്നതായി പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കുവൈത്തും സംയുക്ത കമ്മിഷൻ രൂപീകരിക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും തമ്മിലുള്ള യോഗത്തിലാണു തീരുമാനം. ഉഭയകക്ഷി വിഷയങ്ങളിൽ കുവൈത്തിലും ഇന്ത്യയിലും മാറിമാറി ചേരുന്ന കമ്മീഷൻ യോഗങ്ങൾ ജോയിന്റ് കമ്മീഷൻ മീറ്റിങ് (ജെസിഎം) എന്ന പേരിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്കു 2020-ല്‍ തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ചു നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളുടെ വലിയ കുറവ് രേഖപ്പെടുത്തുന്നതായും 2020-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴില്‍ നഷ്ടമായ 1,40,000 വിദേശികള്‍ രാജ്യം വിട്ടതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 39 …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡിെൻറ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി. രോഗവ്യാപനം ഉയരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അണ്ടർ സെക്രട്ടറി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തു ഷീൽഡിങ്ങിലൂടെ ബ്രിട്ടീഷ് സർക്കാർ രക്ഷാകവചമൊരുക്കിയ 37 ലക്ഷം പേർ ഏപ്രിൽ ഒന്നു മുതൽ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ഈ മാസം 31ന് രാജ്യത്തെ എല്ലാവരുടെയും ഷീൽഡിങ് കാലാവധി അവസാനിക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതുസംബന്ധിച്ച ലെറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും ലഭിക്കും. ഏപ്രിൽ മുതൽ സാമൂഹിക അകലം പാലിച്ച് …
സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിന്‍റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്- റഷ്യ ബന്ധം കൂടുതൽ ഉഷ്മളമാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. ബുധനാഴ്ച റഷ്യൻ പ്രസിഡന്‍റിനെതിരെ ബൈഡൻ നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കൊമ്പു കോർക്കൽ വീണ്ടും പഴയ കാലത്തോളം ശക്തമായി. കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന വെടിവയ്പ്പിൽ എട്ട് പേരെ വെടിവച്ചു കൊന്നു. കുറ്റകൃത്യങ്ങള്‍ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഏഷ്യക്കാരും രണ്ട് പേര്‍ വെള്ളക്കാരും ആണെന്ന് നിയമപാലകര്‍ പറഞ്ഞു. ഒരാള്‍ ഒഴികെ എല്ലാവരും സ്ത്രീകളായിരുന്നു. അക്രമം നടത്തിയ ഇരുപത്തിയൊന്നുകാരനായ ജോർജിയൻ സ്വദേശി റോബർട്ട് ആരോൺ …
സ്വന്തം ലേഖകൻ: സൗദി അറേബ്യ നേരിടുന്ന ഭീഷണികൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രിയും സഹകരണ കൗൺസിൽ നിലവിലെ അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാദി പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ 147ാമത് വിദേശകാര്യ മന്ത്രിതല യോഗത്തിെൻറ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗൾഫ് സഹകരണ കൗൺസിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഭാഗിക കർഫ്യൂ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ച ഘട്ടത്തിലും കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നു പരാതി. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇൗ സമയത്ത് പൊതുഇടങ്ങൾ ഏതാണ്ട് ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ, പകൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കൂടി. …