സ്വന്തം ലേഖകൻ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കാൻ വിമുഖത കാട്ടരുതെന്നും അധികൃതർ നിർദേശിച്ചു. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം തുടക്കം മുതൽ ദുബായിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ റമസാൻ വരെ തുടരും. ഇതോടെ പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒരു മണി വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70% പേർ, സിനിമാ തിയറ്റർ, വിനോദ കേന്ദ്രങ്ങൾ, കായിക വേദികൾ …
സ്വന്തം ലേഖകൻ: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സർക്കാർ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ബോക്കോ ഹറാം ഇസ്ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. ജാംഗ്ബെ പട്ടണത്തിലെ ഗവൺമെന്റ് ഗേൾസ് …
സ്വന്തം ലേഖകൻ: സൗദി ടെലികോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം. ടെലികോം, െഎ.ടി മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിതാഖാത് വ്യവസ്ഥയിൽ പരിഷ്കരണം വരുത്തിയതായി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി അറിയിച്ചു. മാർച്ച് 14 മുതൽ തീരുമാനം പ്രബല്യത്തിൽ വരും. കമ്യൂണിക്കേഷൻസ് …
സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ഭീകരർക്കെതിരെ സിറിയയിൽ അമേരിക്കൻ വ്യോമസേന ബോംബുകൾ വർഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനിക നടപടികൾക്കു ബൈഡൻ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കൻ സൈനികർക്കെതിരെ ഇറാനിയൻ പിന്തുണയുള്ള ഭീകരർ റോക്കറ്റാക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണ് ആക്രമണം.] ആക്രമണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിസമ്മതിച്ചു. വ്യോമാക്രമണത്തിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിലെ കൂട്ടംചേരലും കർശനമായി വിലക്കി. നിയന്ത്രണം ലംഘിച്ചാൽ ശിക്ഷ കടുക്കുമെന്ന് പൊതുസുരക്ഷാവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ, ഗതാഗതം, റെസ്ക്യു, അന്വേഷണം, സ്പെഷൽ ഫോഴ്സ് വിഭാഗങ്ങൾ എകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: എമിറേറ്റിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി. പ്രതിരോധ വാക്സീനെടുത്തവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി. റസ്റ്ററന്റുകൾ, ബേക്കറി, കഫറ്റീരിയ , ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന ഷാർജ മുനിസിപ്പാലിറ്റി നിർബന്ധമാക്കിയത്. ഇത് ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. തീൻമേശകൾ തമ്മിലുള്ള അകലം, മാസ്ക് ധരിക്കൽ …
സ്വന്തം ലേഖകൻ: തീവ്ര ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാദ്ഭുതം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെയ്ജിങ്ങില്‍ നടന്ന പ്രത്യേക പരിപാടിയില്‍വെച്ചാണ് ഷീ ജിന്‍പിങ് പ്രഖ്യാപനം നടത്തിയത്. ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണ്ണയിക്കാൻ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് അനുമതി. എന്നാൽ ഈ വേനൽക്കാലത്ത് “മിനി എക്സാമുകൾ“ ഒഴിവാക്കാനാണ് മുൻഗണനയെന്ന് സർക്കാർ വൃത്തങ്ങൾ അ റിയിച്ചു. അതിനാൽ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ അവസാന തീരുമാനം അധ്യാപകർക്കായിരിക്കും. കൊവിഡ് മഹാമാരി കാരണം ഈ …