1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ഭീകരർക്കെതിരെ സിറിയയിൽ അമേരിക്കൻ വ്യോമസേന ബോംബുകൾ വർഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനിക നടപടികൾക്കു ബൈഡൻ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കൻ സൈനികർക്കെതിരെ ഇറാനിയൻ പിന്തുണയുള്ള ഭീകരർ റോക്കറ്റാക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണ് ആക്രമണം.]

ആക്രമണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിസമ്മതിച്ചു. വ്യോമാക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് അധികൃതർ സൂചന നൽകുന്നു.

യുഎസ് നിയന്ത്രണത്തിലുള്ള സഖ്യ സേനയ്ക്കെതിരെ ആക്രമണം നടത്തിയ ഭീകരർക്കുള്ള മറുപടി മാത്രമല്ല, അവർക്ക് മുന്നിയിപ്പ് നൽകാൻ കൂടിയാണ് ഈ ആക്രമണമെന്നു പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ഭീകരർ ആയുധങ്ങൾ കടത്തുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.യുഎസ് സഖ്യ കക്ഷികളുമായി ചർച്ച ചെയ്തതിനു ശേഷമാണ് വ്യോമാക്രമണം നടത്തിയതെന്നും കിർബി വ്യക്തമാക്കി.

അതേസമയം യുഎസ് സെനറ്റ് നടക്കുമ്പോൾ ബൈഡൻ വ്യോമാക്രമണത്തിന് ഉത്തരവിട്ടതിൽ ഡമോക്രാറ്റിക് അംഗങ്ങൾക്കു പോലും ശക്തമായ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ മിഡിൽ ഈസ്റ്റിൽ ആക്രമണത്തിന് ഉത്തരവിട്ട് ശക്തി പ്രകടനം നടത്തുന്ന അഞ്ചാമത്തെ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും, സ്വയം പ്രതിരോധിക്കുന്നതിനുള്ള ഒരു ആക്രമണമായി ഇതിനെ കരുതാനാവില്ലെന്നും കലിഫോർണിയാ ഡെമോക്രാറ്റ് അംഗം റൊ ഖന്ന അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.