1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താലിബാനെ അംഗീകരിക്കില്ലെന്ന് ഇയു; ഭീകരരെ വീണ്ടും പുകഴ്ത്തിയും പിന്താങ്ങിയും ചൈന
താലിബാനെ അംഗീകരിക്കില്ലെന്ന് ഇയു; ഭീകരരെ വീണ്ടും പുകഴ്ത്തിയും പിന്താങ്ങിയും ചൈന
സ്വന്തം ലേഖകൻ: അപകടകരമായ മുഖമുള്ള താലിബാനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ. താലിബാൻ നേതൃത്വം നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ രാജ്യങ്ങൾ താലിബാനെ അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ നിലപാട് കടുപ്പിച്ചത്. താലിബാനുമായി …
കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണിയെന്ന് യുഎസ്; തിക്കിലും തിരക്കിലും നിരവധി മരണം
കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണിയെന്ന് യുഎസ്; തിക്കിലും തിരക്കിലും നിരവധി മരണം
സ്വന്തം ലേഖകൻ: താലിബാന്‍ ഭരണത്തിൻ കീഴിൽ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ക്ക് പുതിയ ഭീഷണി. താലിബാന് പുറമേ ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം യുഎസ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിൽ നിന്നു വിട്ടു നിൽക്കാൻ യുഎസ് എംബസി ശനിയാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ അമേരിക്കക്കാരെ ആക്രമിക്കാൻ ശ്രമിക്കുമെന്ന് യുഎസ് ഉേദ്യാഗസ്ഥര്‍ …
സർവകലാശാലകളിൽ ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്! താലിബാൻ പണി തുടങ്ങി
സർവകലാശാലകളിൽ ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്! താലിബാൻ പണി തുടങ്ങി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്‌വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് …
“പുതിയ“ താലിബാനിൽ പിടിമുറുക്കി കുപ്രസിദ്ധരായ ഹഖാനി ശൃംഖല; സർക്കാർ രൂപീകരണം ഉടൻ
“പുതിയ“ താലിബാനിൽ പിടിമുറുക്കി കുപ്രസിദ്ധരായ ഹഖാനി ശൃംഖല; സർക്കാർ രൂപീകരണം ഉടൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ മുന്‍നിര നേതാക്കള്‍ കാബൂളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഹഖാനി ശൃഖലയുടെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കുന്നുന്നുണ്ട്. വിദേശ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ തുടങ്ങിയവരുടെ ജീവന്‍ അപഹരിച്ച സമീപകാല ആക്രമണങ്ങള്‍ നടത്തിയത് ഹഖാനികളാണ്. അഫ്ഗാനിസ്താന്റെ പുതിയ താലിബാന്‍ ഭരണകൂടത്തില്‍ ഹഖാനികള്‍ക്ക് പ്രധാന പദവികള്‍ ലഭിക്കുമെന്നാണ് …
യുഎഇയിൽ കോവിഡ് പിഴകൾ പുതുക്കി; ക്വാറന്റൈന്‍ ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം ദിര്‍ഹം പിഴ
യുഎഇയിൽ കോവിഡ് പിഴകൾ പുതുക്കി; ക്വാറന്റൈന്‍ ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ച് യുഎഇ. അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ ശംസിയാണ് പുതുക്കിയ ഫൈന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പുതുക്കിയാണ് പിഴകളുടെയും ശിക്ഷകളുടെയും പുതിയ പട്ടിക പബ്ലിക് പ്രൊസിക്യൂഷന്‍ പുറത്തിറക്കിയത്. പുതുക്കിയ ഫൈന്‍ പട്ടികയില്‍ …
സൗദിയിൽ 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളെ ആബ്‌സന്റായി കണക്കാക്കും
സൗദിയിൽ 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളെ ആബ്‌സന്റായി കണക്കാക്കും
സ്വന്തം ലേഖകൻ: സൗദിയില്‍ ഓഗസ്റ്റ് 29ന് സെക്കന്ററി, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങാനിരിക്കെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ക്ലാസ്സില്‍ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ ആബ്‌സന്റായിട്ടാണ് കണക്കാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. അതേസമയം, അവര്‍ക്ക് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ …
അഫ്ഗാൻ അഭയാർഥി പ്രതിസന്ധി: യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം
അഫ്ഗാൻ അഭയാർഥി പ്രതിസന്ധി: യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്തതിൻ്റെ പേരിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കുന്ന സമയത്ത് റാബ് വേനൽക്കാല അവധി ആഘോഷിക്കാൻ പോയതാണ് വിമർശകർ ആയുധമാക്കുന്നത്. കാബൂളിൽ ജനങ്ങൾ യുഎസ് വിമാനത്തിൽ തൂങ്ങി വീണ് മരിക്കുമ്പോൾ റാബ് ക്രീറ്റിലെ ബീച്ചിൽ സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് …
“ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യം; ആക്രമിച്ചാൽ താലിബാന് ശക്തമായ തിരിച്ചടി“ – ബൈഡൻ
“ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യം; ആക്രമിച്ചാൽ താലിബാന് ശക്തമായ തിരിച്ചടി“ – ബൈഡൻ
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൻ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഒരു അമേരിക്കൻ പൗരൻ പോലും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തും. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ കാബൂൾ നഗരത്തിൽ നിന്നുള്ള രക്ഷാദൗത്യം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാബൂൾ വിമാനത്താവളം സമ്പൂർണമായി അമേരിക്കൻ സൈന്യത്തിൻ്റെ …
താലിബാനെതിരെ ജനകീയ മുന്നേറ്റം; 3 ജില്ലകൾ മോചിപ്പി ച്ചു; സണ്‍ഗ്ലാസും സ്‌നീക്കറുമിട്ട് ഇമേജ് മിനുക്കി ഭീകരർ
താലിബാനെതിരെ ജനകീയ മുന്നേറ്റം; 3 ജില്ലകൾ മോചിപ്പി ച്ചു; സണ്‍ഗ്ലാസും സ്‌നീക്കറുമിട്ട് ഇമേജ് മിനുക്കി ഭീകരർ
സ്വന്തം ലേഖകൻ: കാബൂള്‍ കീഴടക്കുകയും അഫ്ഗാനിസ്ഥാൻ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെടുകയും ചെയ്ത താലിബാന് അപ്രതീക്ഷിത തിരിച്ചടി. താലിബാന് ഇനിയും വഴങ്ങാത്ത ചുരുക്കം ചില മേഖലകളിലാണ് താലിബാന് നിയന്ത്രണം കൈവിട്ടത്. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് താലിബാൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിച്ചതായി പ്രതിരോധ സേന വ്യക്തമാക്കുന്നത്. ഖൈര്‍ മുഹമ്മദ് …
കാബൂളിൽ ഇന്ത്യക്കാരെ താലി ബാൻ തടഞ്ഞ് ചോദ്യം ചെയ്യു ന്നു? 85 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം പുറപ്പെട്ടു
കാബൂളിൽ ഇന്ത്യക്കാരെ താലി ബാൻ തടഞ്ഞ് ചോദ്യം ചെയ്യു ന്നു? 85 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം പുറപ്പെട്ടു
സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത …