സ്വന്തം ലേഖകന്‍: യുഎസില്‍ പ്രസിഡന്റ് ട്രംപ് യുഗം തുടങ്ങി, തീവ്രവാദം തുടച്ചുനീക്കുമെന്നും അമേരിക്കയെ മഹത്തരമാക്കുമെന്നും കന്നി പ്രസംഗത്തില്‍ ട്രംപ്. അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡോണള്‍ഡ് ജെ. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സത്യപ്രതിജ്ഞ. വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് …
സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പിന്റെ കത്ത്. നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകളുടെ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും പഴയ നോട്ടുകള്‍ മാറുന്നതിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്നും റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പ് അയച്ച കത്തില്‍ പറയുന്നതായാണ് …
സ്വന്തം ലേഖകന്‍: ക്രൈസ്തവ സഭാ കോടതികള്‍ നല്‍കുന്ന വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജി കോടതി തള്ളികയും ചെയ്തു. 1996 …
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ് മരണത്തിന് മുമ്പ് ഉണ്ടായതാണെന്ന് പറയുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷ്ണുവിന്റെത് തൂങ്ങി മരണം തന്നെയാണെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയത് മെഡിക്കല്‍ പീജി വിദ്യാര്‍ഥിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖത്ത് മൂന്ന് മുറിവുകളും …
സ്വന്തം ലേഖകന്‍: ‘എന്റെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയാണ് ഇത്,’ ബൈക്ക് അപകടത്തില്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട യുവാവിന്റെ കണ്ണുനനയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈ സ്വദേശി കാര്‍ത്തികാണ് തന്റെ വിധി ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയും കുറിപ്പും പോസ്റ്റ് ചെയ്തത്. 2007 ആഗസ്റ്റ് 23 മുതല്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം 2016 …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഭീകരര്‍ വെട്ടിലാകും. തുരങ്കങ്ങളും കുഴിബോംബുകളും കണ്ടെത്താന്‍ കഴിയുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍) ആണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇന്ത്യപാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക …
സ്വന്തം ലേഖകന്‍: മദ്യപിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് കേരള ഹൈക്കോടതി, ജീവിക്കാനുള്ള അടിസ്ഥാനാവശ്യങ്ങളാണ് ഭരണഘടന ഉറപ്പാക്കുന്നത്; മദ്യപിക്കാനുള്ള അവകാശമല്ല. മദ്യവില്പനശാലകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെ മദ്യനയത്തെ ചോദ്യംചെയ്യുന്ന അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വ്യക്തിയുടെ അവകാശമായ സ്വകാര്യത, സമൂഹത്തിന്റെ ക്ഷേമം എന്ന കൂട്ടായ അവകാശത്തേക്കാള്‍ വലുതല്ല. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് കോടതികള്‍ വിപുലമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ടാകാം. …
സ്വന്തം ലേഖകന്‍: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍, മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന മന്ത്രി കെ.ടി ജലീലിന്റെ നിലപാട് വിമര്‍ശിക്കപ്പെടുന്നു. ജലീലിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കന്മാരായ എം.കെ മുനീര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വ്യക്തമാക്കി. സബ്‌സിഡി ഏകപക്ഷീയമായി ഒരു ചര്‍ച്ചയും ഇല്ലാതെ നിര്‍ത്തലാക്കുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നില്ലെന്നും നിലനിന്നിരുന്ന ആനുകൂല്യം പിന്‍വലിക്കുമ്പോള്‍ എല്ലാവരുമായി …
സ്വന്തം ലേഖകന്‍: എത്ര പണം തിരിച്ചെത്തി പ്രതിസന്ധി എന്നു തീരും ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നിലാണ് ബാങ്കുകളില്‍ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്നു ഗവര്‍ണര്‍ മറുപടി പറഞ്ഞത്. നോട്ട് നിരോധന നടപടികളെക്കുറിച്ചു കേന്ദ്രം ആര്‍.ബി.ഐയുമായി കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: കശ്മീര്‍ മുഖ്യമന്ത്രിയെ കണ്ടതിന് വിമര്‍ശനം, ദംഗല്‍ നായിക സൈറ വസീം വിവാദക്കുരുക്കില്‍, പിന്തുണയുമായി ആമീര്‍ ഖാന്‍. ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ കശ്മീരി താരം സൈറ വസീം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് മാപ്പ് പറഞ്ഞ സംഭവമാണ് വന്‍ വിവാദമായത്. തുടര്‍ന്ന്, മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് സൈറ പിന്‍വലിച്ചു. കഴിഞ്ഞ …