സ്വന്തം ലേഖകന്‍: കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റില്‍. ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായ അരാഫത് സണ്ണിയാണ് അറസ്റ്റിലായത്. കാമുകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരാഫത്തിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തതിനു ശേഷമാണ് അറസ്റ്റ്. കാമുകിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സണ്ണിയെ …
സ്വന്തം ലേഖകന്‍: വര്‍ക്ക് ഔട്ട് സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍, ഇറാനിയന്‍ വനിതാ ബോഡി ബില്‍ഡര്‍ നഗ്‌നതാ പ്രദര്‍ശനത്തിന് അറസ്റ്റില്‍. ഇറാനിലെ പ്രശസ്ത ബോഡി ബില്‍ഡറായ ഷിറിന്‍ നൊബാഹരിയെന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാനിയന്‍ ഇസ്ലാം വിശ്വാസത്തിന് വിരുദ്ധമായി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. അരലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ താരമാണ് …
സ്വന്തം ലേഖകന്‍: ബാബ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങളില്‍ 33 ല്‍ 25 എണ്ണവും വ്യാജമെന്ന് കണ്ടെത്തല്‍. വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കേന്ദ്ര പരസ്യ നിരീക്ഷണ സമിതി വ്യക്തമാക്കി. പതഞ്ജലി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്ന 33 പരസ്യങ്ങളില്‍ 25 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നു അഡ്വടൈസിംഗ് …
സ്വന്തം ലേഖകന്‍: പോരാട്ടം വിജയിച്ച ആവേശത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്, സമരം തുടരുമെന്ന് സമര സമിതി. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനം ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കിയതോടെ ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജല്ലിക്കെട്ട് അരങ്ങേറും. ഇതോടെ ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നുവന്നിരുന്ന സമരങ്ങക്കള്‍ക്കും അവസാനമായി. സംസ്ഥാന …
സ്വന്തം ലേഖകന്‍: സച്ചിന്‍ അത്ര സൗമ്യനല്ല, മൈതാനത്ത് സച്ചിന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് മഗ്രാത്ത്. കളിക്കളത്തിലെ ചീത്തവിളിയുടെ ആശാന്മാരില്‍ ഒരാളായ മഗ്രാത്ത് ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വെളിപ്പടുത്തിയത്. സച്ചിനും മഗ്രാത്തും തമ്മിലുള്ള ബാറ്റും ബോളും ഉപയോഗിച്ചുള്ള യുദ്ധങ്ങള്‍ മൈതാനത്ത് തീ പടര്‍ത്തിയിരുന്നു. മിക്ക അവസരങ്ങളിലും സച്ചിന്റെ ബാറ്റിംഗ് ആക്രമണത്തില്‍ വലഞ്ഞ …
സ്വന്തം ലേഖകന്‍: ഭീകരവാദ പ്രവര്‍ത്തനം, സൗദി ജയിലുകളില്‍ വിചാരണ കാത്തു കഴിയുന്നത് 19 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള അയ്യായിരത്തോളം പേര്‍ സൗദിയില്‍ തടവിലുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊത്തം 5,085 പേരാണ് സൗദിയിലെ അഞ്ചു പ്രത്യേക ജയിലുകളില്‍ തടവിലുള്ളത്. ഇവരില്‍ 19 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. സൗദി പൗരന്മാരാണ് …
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയത് രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍, ഭരണം എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍. അമേരിക്കയുടെ അധികാരമേറ്റെടുത്ത് ഉദ്ഘാടന പരേഡിലെത്തിയ ട്രംപ് നേരിട്ടത് വിവിധ സംഘടനകളുടെ പ്ലക്കാര്‍ഡുകളുമായുള്ള ശക്തമായ പ്രതിഷേധമാണ്. ഇതിനിടെ നിയമഭേദഗതിയിലൂടെ ജയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയാക്കി ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം കാപ്പിറ്റോള്‍ഹില്ലില്‍ നി!ര്‍ണ്ണായകമായ ഫയലുകളില്‍ ഒപ്പ് വച്ചാണ് തന്റെ …
സ്വന്തം ലേഖകന്‍: തൃപ്തി ദേശായി ശബരിമലക്കു സമീപം എത്തിയതായി അഭ്യൂഹം, ഒളിച്ചും പാത്തും മലകയറില്ലെന്ന് തൃപ്തി. ഒളിച്ചും പാത്തും ശബരിമലയ്ക്ക് പോകില്ലെന്നും പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുകയെന്നും തൃപ്തി ദേശായി. ശബരിമല കയറുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും …
സ്വന്തം ലേഖകന്‍: ഒബാമ വിട പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരിയായി മോഡി. ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെ ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്‌ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്. നിലവില്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന കശ്മീരികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സ്വന്തം വീട്ടിലോ നാട്ടിലോ 15 മിനിറ്റ് നില്‍ക്കാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഭീകരര്‍ വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വെല്ലുവിളിയും ഭീഷണിയുമുള്ളത്. എ.കെ …