1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയുടേതെന്ന് പഠനം, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 78 ആം സ്ഥാനത്ത്
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയുടേതെന്ന് പഠനം, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 78 ആം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയുടേതെന്ന് പഠനം. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സഞ്ചരിക്കാം. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ ഇന്ത്യ 78 ആം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസ–ഫ്രീ സ്‌കോര്‍ മാത്രമാണ് അഫ്ഗാന്‍ നേടിയത്. ജര്‍മനിക്ക് തൊട്ടുപിന്നിലുള്ള സിംഗപ്പൂര്‍, …
ചൈനീസ് വിപണി കീഴ്ടടക്കാന്‍ ഇന്ത്യന്‍ ബീഫ്, ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന നീക്കി
ചൈനീസ് വിപണി കീഴ്ടടക്കാന്‍ ഇന്ത്യന്‍ ബീഫ്, ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന നീക്കി
സ്വന്തം ലേഖകന്‍: ചൈനീസ് വിപണി കീഴ്ടടക്കാന്‍ ഇന്ത്യന്‍ ബീഫ്, ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന നീക്കി. ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇന്ത്യയില്‍ നിന്നും ബീഫ് ബീഫ് ഇറക്കുമതി ചെയ്യാനുള്ള വിലക്ക് ചൈന നീക്കം ചെയ്തു. ഇന്ത്യയിലേയ്ക്ക് ബീഫ് ഗുണനിലവാര പരിശോധനയ്ക്ക് അയച്ച സംഘം പതിനാല് കശാപ്പുശാലകള്‍ക്ക് യോഗ്യത നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. …
അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തി, പ്രായം 94 ആയി, പക്ഷെ വാര്‍ഷിക വരുമാനം 21 കോടി രൂപ!
അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തി, പ്രായം 94 ആയി, പക്ഷെ വാര്‍ഷിക വരുമാനം 21 കോടി രൂപ!
സ്വന്തം ലേഖകന്‍: അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തി, പ്രായം 94 ആയി, പക്ഷെ വാര്‍ഷിക വരുമാനം 21 കോടി രൂപ! എം.ഡി.എച്ച് മസാല കമ്പനിയുടെ സിഇഒ ധരംപാല്‍ ഗുലാട്ടിയാണ് ഈ അത്ഭുത മനുഷ്യന്‍. കമ്പനിയുടെ 80 ശതമാനം ഓഹരിയും സ്വന്തമാക്കിയ ധരംപാല്‍ ഏറെക്കാലമായി എം.ഡി.എച്ച് മസാലപ്പൊടികളുടെ കവര്‍ ചിത്രമായും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. എം.ഡി.എച്ച് എന്ന …
ബ്രെക്‌സിറ്റിനു ശേഷം ഏകീകൃത യൂറോപ്യന്‍ വിപണിയില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകുമെന്ന് തെരേസ മേയ്, ഭാഗിക അംഗത്വം നിലനിര്‍ത്തില്ല
ബ്രെക്‌സിറ്റിനു ശേഷം ഏകീകൃത യൂറോപ്യന്‍ വിപണിയില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകുമെന്ന് തെരേസ മേയ്, ഭാഗിക അംഗത്വം നിലനിര്‍ത്തില്ല
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ഏകീകൃത യൂറോപ്യന്‍ വിപണിയില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകുമെന്ന് തെരേസ മേയ്, ഭാഗിക അംഗത്വം നിലനിര്‍ത്തില്ല. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ലണ്ടനിലെ ലാന്‍സസ്റ്റര്‍ ഹൗസില്‍ നടന്ന ബ്രെക്‌സിറ്റ് പ്രഭാഷണത്തിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇരു വിഭാഗവും തമ്മിലുള്ള സുഗമമായ വ്യാപാര സാധ്യതകള്‍ ഉറപ്പുവരുത്തുന്ന പുതിയ ഉടമ്പടിയാണ് …
ചരക്കു സേവനനികുതി (ജിഎസ്ടി) തര്‍ക്കത്തില്‍ സമവായം, ഒറ്റ വിപണി ജൂലൈ ഒന്നു മുതല്‍
ചരക്കു സേവനനികുതി (ജിഎസ്ടി) തര്‍ക്കത്തില്‍ സമവായം, ഒറ്റ വിപണി ജൂലൈ ഒന്നു മുതല്‍
സ്വന്തം ലേഖകന്‍: ചരക്കു സേവനനികുതി (ജിഎസ്ടി) തര്‍ക്കത്തില്‍ സമവായം, ഒറ്റ വിപണി ജൂലൈ ഒന്നു മുതല്‍. പശ്ചിമബംഗാള്‍ മാത്രമാണ് എതിര്‍ത്തുനില്‍ക്കുന്നത്. ജിഎസ്ടി നടപ്പാക്കല്‍ ജൂലൈയിലേക്കു നീളുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലാണ് ധാരണയായത്. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവ് ഉള്ളവരുടെ നികുതി കാര്യങ്ങള്‍ ആരു നോക്കണം …
35000 അടി ഉയരത്തില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി, ഒടുവില്‍ അടിയന്തിര ലാന്റിംഗും, വീഡിയോ കാണാം
35000 അടി ഉയരത്തില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി, ഒടുവില്‍ അടിയന്തിര ലാന്റിംഗും, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: 35000 അടി ഉയരത്തില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി, ഒടുവില്‍ അടിയന്തിര ലാന്റിംഗും, വീഡിയോ കാണാം. ഭാര്യയെ ശകാരിക്കുന്ന ഭര്‍ത്താവിനെ ശാന്തനാക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. സംഗതി കൈവിട്ടു പൊയതോടെ വിമാനം അടിയന്തിരമായി ലാന്റ് ചെയ്യാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു. ലണ്ടനില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിപിടിയുടെ വീഡിയോ …
വാഹനാപകടത്തില്‍ അബുദാബിയിലെ മലയാളി യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
വാഹനാപകടത്തില്‍ അബുദാബിയിലെ മലയാളി യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍പ്പെട്ട അബുദാബിയിലെ മലയാളി യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി ഷിജിയ്ക്കാണ് അഞ്ചു ശതമാനം പലിശ ഉള്‍പ്പെടെ ഒന്നരക്കോടി ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുക (എട്ടു ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം ലഭിക്കുക. 2014 ജൂലൈയില്‍ അബുദാബി സായിദ് മിലിട്ടറി സിറ്റിയിലാണ് അപകടം ഉണ്ടായത്. ഷിജി യാത്ര ചെയ്തിരുന്ന വാഹനത്തില്‍ …
പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ, ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി
പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ, ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ, ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി സുധേഷ് കുമാര്‍. ജിഷ്ണുവിന്റെ ആത്മഹത്യയെക്കുറിച്ചും കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോളജിലെത്തിയതായിരുന്നു അദ്ദേഹം. സഹപാഠികളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജിഷ്ണു കോപ്പി അടിച്ചതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു. ജിഷ്ണുവിന്റെ …
ലോകത്തെ പകുതിയിലധികം സമ്പത്ത് ധനികരായ എട്ടു വ്യക്തികളുടെ കൈയ്യില്‍! അതിസമ്പന്നരുടെ പട്ടിക പുറത്ത്
ലോകത്തെ പകുതിയിലധികം സമ്പത്ത് ധനികരായ എട്ടു വ്യക്തികളുടെ കൈയ്യില്‍! അതിസമ്പന്നരുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകന്‍: ലോകത്തെ പകുതിയിലധികം സമ്പത്ത് ധനികരായ എട്ടു വ്യക്തികളുടെ കൈയ്യില്‍! അതിസമ്പന്നരുടെ പട്ടിക പുറത്ത്. ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ടെന്ന് രാജ്യാന്തര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ലോകത്തിലെ അതിസമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരികയാണെന്നും ഓക്‌സ്ഫാം …
അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് കോംഗോയില്‍ വെടിയേറ്റു മരിച്ചു
അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് കോംഗോയില്‍ വെടിയേറ്റു മരിച്ചു
സ്വന്തം ലേഖകന്‍: അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് കോംഗോയില്‍ വെടിയേറ്റു മരിച്ചു. 42 വയസായിരുന്നു. മലപ്പുറം അങ്ങാടിപ്പുറം പുണ്ടിക്കായ് സ്വദേശി പുതുമന രാജേഷാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വെടിയേറ്റു മരിച്ചത്. കവര്‍ച്ചാ സംഘമാണ് രാജേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത് എന്നാണു സൂചന. കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. രാജേഷ് താമസിക്കുന്ന വസതിയിലാണ് മൃതദേഹം …