1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2017

സ്വന്തം ലേഖകന്‍: അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തി, പ്രായം 94 ആയി, പക്ഷെ വാര്‍ഷിക വരുമാനം 21 കോടി രൂപ! എം.ഡി.എച്ച് മസാല കമ്പനിയുടെ സിഇഒ ധരംപാല്‍ ഗുലാട്ടിയാണ് ഈ അത്ഭുത മനുഷ്യന്‍. കമ്പനിയുടെ 80 ശതമാനം ഓഹരിയും സ്വന്തമാക്കിയ ധരംപാല്‍ ഏറെക്കാലമായി എം.ഡി.എച്ച് മസാലപ്പൊടികളുടെ കവര്‍ ചിത്രമായും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

എം.ഡി.എച്ച് എന്ന പേരില്‍ അറിയപ്പെടുന്ന മഹാഷിയാന്‍ ഡി ഹട്ടി കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടി രൂപയും ലാഭം 213 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ലാഭത്തില്‍ 24 ശതമാനത്തില്‍ വര്‍ദ്ധവാണ് കമ്പനി നേടിയത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ദാദാജിയെന്നും മഹാഷായ്ജിയെന്നും അറിയപ്പെടുന്ന ധരംപാലിന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ കുതിപ്പ്.

ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ജോലിയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പ്രചോദനമെന്ന് ധരംപാല്‍ പറയുന്നു. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്നയാളും ധരംപാല്‍ ഗുലാട്ടിയാണ്. അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ച ധരംപാല്‍ അച്ഛന്‍ ആരംഭിച്ച ചെറിയ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് എം.ഡി.എച്ച് തുടങ്ങിയത്.

ഇന്ന് 15 വ്യവസായശാലകളും 1000 ഡീലര്‍മാരുമുള്ള വലിയ പ്രസ്ഥാനമാണ് എംഡിഎച്ച്. ദുബായിലും ലണ്ടനിലും ഓഫീസുകളുള്ള കമ്പനി നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. വരുമാനത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കാറുള്ളതെന്ന് 94 മത്തെ വയസിലും ചുറുചുറുക്കോടെ ഓടി നടക്കുന്ന ധരംപാല്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.