1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2017

സ്വന്തം ലേഖകന്‍: ലോകത്തെ പകുതിയിലധികം സമ്പത്ത് ധനികരായ എട്ടു വ്യക്തികളുടെ കൈയ്യില്‍! അതിസമ്പന്നരുടെ പട്ടിക പുറത്ത്. ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ടെന്ന് രാജ്യാന്തര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

ലോകത്തിലെ അതിസമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരികയാണെന്നും ഓക്‌സ്ഫാം അവരുടെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ് സര്‍ലണ്ടിലെ ദാവോസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടേയും വാര്‍ഷിക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ, ലോകത്തിലെ പാവപ്പെട്ടവരുടെ സമ്പത്തിനെ സംബന്ധിച്ച കണക്കുകള്‍ നേരത്തെ കണക്കുകൂട്ടിയിരുന്നതിലേക്കാള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിടവിനെ ‘വ്യത്തികെട്ടത്’ എന്നാണ് ഓക്‌സഫാം വിശേഷിപ്പിക്കുന്നത്. ‘ഈ അസമത്വം ലോകത്തിലെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് തുരങ്കം വയ്ക്കലാണ്’, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2010ലെ കണക്കുകള്‍ പ്രകാരം സമ്പന്നരായ 43 വ്യക്തികള്‍ക്ക് ലോകത്തിലെ പകുതിയിലധികം ജനങ്ങളെക്കാള്‍ സമ്പത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കണക്കില്‍ കുറവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 62 വ്യക്തികള്‍ക്കാണ് ലോകത്തിലെ പകുതിയിലധികം ജനങ്ങളെക്കാള്‍ സമ്പത്തുണ്ടായിരുന്നത്.

7500 കോടി ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. സ്‌പെയിനിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനമായ ഇന്റിടെക്‌സിന്റെ ഉടമ അമാന്‍സിയോ ഒര്‍ട്ടേഗ, അമേരിക്കന്‍ കോടീശ്വരന്‍ വാരന്‍ ബഫറ്റ്, മെക്‌സിക്കോക്കാരനായ കാര്‍ലോസ് സ്ലിം ഹീലോ, ആമസോണ്‍ ഉടമ ജെഫ് ബിസോണ്‍സ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, അമേരിക്കന്‍ ബിസിനസ്മാന്‍ ലാരി എലിസണ്‍, മുന്‍ അമേരിക്കന്‍ മേയര്‍ ബ്‌ളൂംബെര്‍ഗ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.