സ്വന്തം ലേഖകന്‍: ചൈനീസ് വിപണി കീഴ്ടടക്കാന്‍ ഇന്ത്യന്‍ ബീഫ്, ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന നീക്കി. ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇന്ത്യയില്‍ നിന്നും ബീഫ് ബീഫ് ഇറക്കുമതി ചെയ്യാനുള്ള വിലക്ക് ചൈന നീക്കം ചെയ്തു. ഇന്ത്യയിലേയ്ക്ക് ബീഫ് ഗുണനിലവാര പരിശോധനയ്ക്ക് അയച്ച സംഘം പതിനാല് കശാപ്പുശാലകള്‍ക്ക് യോഗ്യത നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള ബീഫ് വിയറ്റ്നാമില്‍ നിന്നാണ് ചൈന വാങ്ങിയിരുന്നത്. ഈ ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് യാതൊരു നേട്ടവും ഉണ്ടായിരുന്നുമില്ല. നരേന്ദ്രമോഡി 2014 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍ മുതല്‍ ചൈനയിലേയ്ക്ക് നേരിട്ട് ബീഫ് കയറ്റുമതി ചെയ്യാനുള്ള അനുമതി തേടുന്നുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ ചൈനയുമായുള്ള ഉദയകക്ഷി വ്യാപാരത്തില്‍ വര്‍ദ്ധനവുണ്ടാകും എന്നാണ് പ്രതീക്ഷ.
201516 ല്‍ ചൈനയുമായുള്ള വ്യാപാര കമ്മി മുന്‍വര്‍ഷത്തെ 48.48 കോടി ഡോളറില്‍ നിന്നും 52.69 കോടി ഡോളറായി ഉയര്‍ന്നിരുന്നു. 201314ല്‍ 5,24,370 മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി എങ്കില്‍ 201415ല്‍ ഇത് 6,33,800.24 മെട്രിക് ടണ്ണായി വര്‍ധിച്ചു. വിയറ്റ്നാമിന്റെ ഉപഭോഗത്തെക്കാള് കൂടുതലാണ് ഇതെന്നും ഈ ബീഫ് ചൈനയിലേക്കാണ് പിന്നീട് പോകുന്നതെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2013ല്‍ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിവാങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നും മാംസം വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അതിനുള്ള വിലക്ക് നീക്കം ചെയ്തിരുന്നില്ല. കാലതാമസമെടുത്താണെങ്കിലും 14 സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിച്ചത് ശുഭകരമായ കാര്യമാണെന്നും ഭാവിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇന്ത്യന്‍ മാംസം ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ ലോകവിപണിയില്‍ കൂടുതല്‍ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
വിയറ്റ്നാമിന് പുറമെ മലേഷ്യ, ഈജിപ്ത്, സൌദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫ് ഇറക്കുമതിയില്‍ മുന്നില്‍നില്‍ക്കുന്നത്. 26,681.56 കോടി രൂപയുടെ 13,14,158.05 മെട്രിക് ടണ്‍ മാംസമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. അതേസമയം ചൈനയിലെ ബീഫ് ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2030 ആകുമ്പോഴേക്കും ലോകത്തെ ബീഫ് ഉപഭോക്താക്കളുടെ പകുതിയും ചൈനക്കാര്‍ ആകുമെന്നാണ് കരുതപ്പെടുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല