1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: വര്‍ക്ക് ഔട്ട് സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍, ഇറാനിയന്‍ വനിതാ ബോഡി ബില്‍ഡര്‍ നഗ്‌നതാ പ്രദര്‍ശനത്തിന് അറസ്റ്റില്‍. ഇറാനിലെ പ്രശസ്ത ബോഡി ബില്‍ഡറായ ഷിറിന്‍ നൊബാഹരിയെന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാനിയന്‍ ഇസ്ലാം വിശ്വാസത്തിന് വിരുദ്ധമായി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

അരലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ താരമാണ് ഷിറിന്‍. വര്‍ക്ക് ഔട്ടിനിടെ പകര്‍ത്തിയ ശരീര പ്രദര്‍ശനത്തിന്റെ ചിത്രങ്ങളാണ് ഷിറിന്‍ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് നഗ്‌നതാ പ്രദര്‍ശനമെന്നാണ് ജുഡീഷ്യറി വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് രേഖപ്പെടുത്തി ജയിലില്‍ അടച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ഇവരോട് രണ്ട് മില്ല്യണ്‍ റിയാല്‍ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഷിറിനെ തടവിലാക്കിയിരിക്കുന്നത്.

ഇവരെ അറസ്റ്റ് ചെയ്ത് വിവരം ഇറാനിയന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ശിരോവസ്ത്രം ധരിക്കാത്തതും കാലിന്റെയും കൈകളുടെയും ഭാഗങ്ങള്‍ കാണിക്കുന്നതും ഇറാന്‍ നിയമമനുസരിച്ച് നഗ്‌നതാ പ്രദര്‍ശനമാണ്. സെപ്റ്റംബറില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത രണ്ട് ഇറാനിയന്‍ യുവതികളില്‍ ഒരാളാണ് ഷിറിന്‍ നോബാഹാരി. മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ടു പേര്‍ക്കും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ടു വനിതാ ബോഡിബില്‍ഡര്‍മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു എന്നു മാത്രമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് സംബന്ധിച്ച വിവരം ഇറാനിയന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. കൈകളിലെ മസിലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നോബാഹാരിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ ശിരോവസ്ത്രവും ധരിച്ചിട്ടില്ല.

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ വനിതകള്‍ക്ക് ഇറാനിയന്‍ നിയമമനുസരിച്ച് വസ്ത്രധാരണത്തില്‍ കര്‍ശനമായ നിബന്ധനകളാണ് ഉള്ളത്. നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പോലും ശരീരം മുഴുവന്‍ മറയ്ക്കുന്ന സ്വിം സ്യൂട്ടുകളും ശിരോവസ്ത്രവും ധരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.