1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: ഭീകരവാദ പ്രവര്‍ത്തനം, സൗദി ജയിലുകളില്‍ വിചാരണ കാത്തു കഴിയുന്നത് 19 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള അയ്യായിരത്തോളം പേര്‍ സൗദിയില്‍ തടവിലുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊത്തം 5,085 പേരാണ് സൗദിയിലെ അഞ്ചു പ്രത്യേക ജയിലുകളില്‍ തടവിലുള്ളത്. ഇവരില്‍ 19 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. സൗദി പൗരന്മാരാണ് തടവിലുള്ളവരില്‍ ഏറെയും. പ്രത്യേക ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ചവരും വിചാരണ തടവുകാരും ഇതിലുണ്ട്.

യമന്‍ സ്വദേശികളായ 282 പേരാണ് തടവിലുള്ളത്. സിറിയ 218, പാക്കിസ്ഥാന്‍ 68, ഈജിപ്ത് 57, സുഡാന്‍ 29, പലസ്തീന്‍ 21, ജോര്‍ദാന്‍19, അഫ്ഗാനിസ്ഥാന്‍ 7, സോമാലിയ 7, ഇറാന്‍6, ഇറാഖ് 5, തുര്‍ക്കി 4, ബംഗ്ലാദേശ് 4, ഫിലിപ്പീന്‍സ്3, ലെബനാന്‍ 3, മൊറോക്കോ2, മൗറിത്താനിയ2, യുഎഇ 2, ബഹ്‌റിന്‍ 1, ഖത്തര്‍ 2, ലിബിയ1, അള്‍ജീരിയ1, ചൈന 1, കിര്‍ഗിസ്താന്‍ 1, അമേരിക്ക 3, ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ വീതവുമാണ് ജയിലിലുള്ളത്.

പ്രത്യേക ക്രിമിനല്‍ കോടതികളിലാണ് ഇവരുടെ വിചാരണ നടത്തുന്നത്. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കണക്കുകളാണ് അധികൃതര്‍ പുറത്ത് വിട്ടത്. തീവ്രവാദികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുവന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലുളളവരില്‍ 4,254 പേര്‍ സ്വദേശികളാണ്.

അതിനിടെ ജിദ്ദയില്‍ രണ്ടിടങ്ങളിലായി സുരക്ഷാ വിഭാഗവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. രണ്ട് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു. രണ്ടാമത്തെ സംഭവത്തില്‍ രണ്ട് തീവ്രവാദികളെ പിടികൂടി. ഇതില്‍ ഒരു പാകിസ്താനി സ്ത്രീയും സൗദി പുരുഷനും ഉള്‍പ്പെടുന്നു. മറ്റൊരു സംഭവത്തില്‍ ജിദ്ദയിലെ ഹയ്യന്ന ഈമില്‍ ഭീകരരുമായി സൗദി സുരക്ഷാ വിഭാഗം ഏറ്റുമുട്ടുകയും രണ്ട് ഭീകരരെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.