സ്വന്തം ലേഖകന്‍: സീസണ്‍ സമയത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, കണക്കുകള്‍ ഹാജരാക്കാന്‍ വിമാന കമ്പനികളോട് ഡിസിജിഎ. ദുരന്ത സമയത്തും സീസണുകളിലും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ കമ്പനികളാണ് കുരുക്കിലായത്. ടിക്കറ്റുകളുടെ വിവരങ്ങളും ആ റൂട്ടുകളില്‍ നിന്നു ലഭിച്ച ലാഭത്തിന്റെ കണക്കുകളും ഹാജരാക്കാനാണ് വ്യോമയാന നിയമകാര്യ സമിതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) നിര്‍ദ്ദേശം. …
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയില്‍ കാനഡ, ഫോര്‍ട്ട് മക്മറെ നഗരം ചാമ്പലാകുമെന്ന് ആശങ്ക. പടരുന്ന കാട്ടുതീയില്‍ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ചയോടെ ചിലയിടങ്ങളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകന്നുണ്ട്. അഗ്‌നിശമന സേനയും നാട്ടുകാരും ഉള്‍പ്പെടെ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുകയായിരുന്നു. രണ്ടു ദിവസമായി തുടരുന്ന …
സ്വന്തം ലേഖകന്‍: രണ്ട് കൈപ്പത്തികളും ഇല്ലാത്ത പെണ്‍കുട്ടിക്ക് അമേരിക്കയിലെ കൈയ്യെഴുത്തു മത്സരത്തില്‍ ഒന്നാം സ്ഥാനം. അനയ എല്ലിക് എന്ന ഏഴു വയസുകാരിയാണ് സ്വന്തം അംഗവൈകല്യത്തെ ഇച്ഛാശക്തികൊണ്ട് ചെറുത്തു തോല്‍പ്പിച്ചത്. രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അനയ എല്ലിക് ജനിച്ചത്. കുഞ്ഞിന്റെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ അച്ഛന്‍ ഗ്രേയും അമ്മ ബിയാന്‍കയും ഏറെ ബുദ്ധിമുട്ടി. എന്നാല്‍ പിന്നീട് സാധാരണ …
സ്വന്തം ലേഖകന്‍: ഉസാമ ബിന്‍ ലാദനെ വധിച്ചതിനു പകരമായി പാക് സിഐഎ തലവനെ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായി ആരോപണം. ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ അമേരിക്കന്‍ ചാര സംഘടനാ മേധാവി മാര്‍ക്ക് കെല്‍ട്ടനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ടൈസാണ് വാര്‍ത്ത പുറത്തു വിട്ടത്. ലാദന്‍ കൊല്ലപ്പെട്ടു …
സ്വന്തം ലേഖകന്‍: ഫോട്ടോ ടാഗിംഗിനെതിരെ ഉപയോക്താക്കള്‍ കോടതിയില്‍, അമേരിക്കയില്‍ ഫേസ്ബുക്കിന് തലവേദന മാറുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ഫോട്ടോ ടാഗിംഗ് അവതരിപ്പിച്ച ഫേസ്ബുക്കിന് സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫോട്ടോ ടാഗിംഗ് അലോസരപ്പെടുത്തുന്നു എന്ന അംഗങ്ങളുടെ പരാതിയാണ് തലവേദനായിരിക്കുന്നത്. അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫേസ്ബുക്ക്. പരാതികള്‍ …
സ്വന്തം ലേഖകന്‍: സൂര്യന്‍ അസ്തമിച്ചാല്‍ ശവമാകുന്ന പാക് സഹോദരമാര്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. പാകിസ്താനിലെ ഖുതെ പ്രവിശ്യ നിവാസികളായ ഷോയിബ് അഹമ്മദ്, അബ്ദുള്‍ റാഷിദ് എന്നീ കുട്ടികളാണ് അത്ഭുത രോഗത്താല്‍ വലയുന്നത്. പകല്‍ സമയത്ത് മറ്റേതൊരു കുട്ടികളെയും പോലെ സജീവമാണ് ഈ സഹോദരങ്ങള്‍. എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കുന്നു. പിന്നീട് ഒരിഞ്ച് അനങ്ങാനോ …
സ്വന്തം ലേഖകന്‍: ശക്തിമാന്‍ റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്‍. 90 കളിലെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ അക്കാലത്തെ കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു. ശക്തിമാനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ മുകേഷ് ഖന്നയാണ് രണ്ടാം വരവിലും ശക്തിമാനെ അവതരിപ്പിക്കുക. വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച …
സ്വന്തം ലേഖകന്‍: നരേന്ദ്രമോഡി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ദാവൂദ് ഇബ്രാഹീമും കൂട്ടാളികളും വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെയും വിവിധ മതനേതാക്കളെയും വധിക്കാനും ഒപ്പം പള്ളികളെ ആക്രമിച്ച് മത സ്പര്‍ദ്ധ വളര്‍ത്താനും അങ്ങനെ വര്‍ഗീയ കലാപം സൃഷ്ടിക്കാനുമായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനി പദ്ധതിയിട്ടത്. 2015 നവംബര്‍ 2 ന് ഗുജറാത്തിലെ ഭാറൂച്ചില്‍ ശിരീഷ് ബംഗാളി, …
സ്വന്തം ലേഖകന്‍: സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, ബോംബിട്ടത് റഷ്യന്‍ വിമാനമെന്ന് സംശയം. വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇഡ്‌ലിബ് പ്രവിശ്യയിലെ സര്‍മദക്കു സമീപമുള്ള കമൗനയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നു …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അഴിമതിക്കാരനായ പഞ്ചായത്ത് സെക്രട്ടറിയെ ഏത്തമിടീച്ച ഐ.എ.എസ് ഉദ്യോഗസ്ഥ, ദൃശ്യങ്ങള്‍ വൈറല്‍. മധ്യപ്രദേശിലെ സിംഗ്‌രൗലി ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണം വിലയിരുത്താനെത്തിയ നിധി നിവേദിത ഐ.എ.എസ് ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതി കണ്ടെത്തിയത്. ഗ്രാമത്തില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റുകളില്‍ വാഷ് ബേസിനുകളും ടാപ്പുകളും നിര്‍മ്മിച്ചതായി ഇയാള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം …