1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

സ്വന്തം ലേഖകന്‍: രണ്ട് കൈപ്പത്തികളും ഇല്ലാത്ത പെണ്‍കുട്ടിക്ക് അമേരിക്കയിലെ കൈയ്യെഴുത്തു മത്സരത്തില്‍ ഒന്നാം സ്ഥാനം. അനയ എല്ലിക് എന്ന ഏഴു വയസുകാരിയാണ് സ്വന്തം അംഗവൈകല്യത്തെ ഇച്ഛാശക്തികൊണ്ട് ചെറുത്തു തോല്‍പ്പിച്ചത്. രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അനയ എല്ലിക് ജനിച്ചത്.

കുഞ്ഞിന്റെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ അച്ഛന്‍ ഗ്രേയും അമ്മ ബിയാന്‍കയും ഏറെ ബുദ്ധിമുട്ടി. എന്നാല്‍ പിന്നീട് സാധാരണ കുട്ടികളെപ്പോലെ തന്നെ അവളെ വളര്‍ത്താനായി അവരുടെ ശ്രമം. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ അവളെ പഠിപ്പിച്ചു. വിരലുകളുടെ സഹായമില്ലാതെ വൃത്തിയായി എഴുതാനും ജോലികള്‍ ചെയ്യുന്നതിനും അയന പഠിച്ചു.

അമേരിക്കയില്‍ ദേശീയ തലത്തില്‍ നടന്ന കൈയ്യെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കൈപ്പത്തിയില്ലാത്ത ഈ കൊച്ചുമിടുക്കി ലോകത്തെ ഞെട്ടിച്ചത്. അമ്പതോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ശാരീരികവും മാനസീകവുമായി പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി നടത്തിയതായിരുന്നു മത്സരം.

ഇരു കൈകളും ചേര്‍ത്ത് പിടിച്ച് അതിനുള്ളില്‍ പെന്‍സില്‍ ഒരു പ്രത്യേക രീതിയില്‍ പിടിച്ചായിരുന്നു അനയ എല്ലിക്ക് മത്സരത്തില്‍ പങ്കെടുത്തത്. വിര്‍ജീനിയ സ്വദേശിയാണ് അനയ ഇപ്പോള്‍ മാധ്യമങ്ങളുടേയും നാട്ടുകാരുടേയും ഓമനയായി മാറിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.