1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

സ്വന്തം ലേഖകന്‍: ഫോട്ടോ ടാഗിംഗിനെതിരെ ഉപയോക്താക്കള്‍ കോടതിയില്‍, അമേരിക്കയില്‍ ഫേസ്ബുക്കിന് തലവേദന മാറുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ഫോട്ടോ ടാഗിംഗ് അവതരിപ്പിച്ച ഫേസ്ബുക്കിന് സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫോട്ടോ ടാഗിംഗ് അലോസരപ്പെടുത്തുന്നു എന്ന അംഗങ്ങളുടെ പരാതിയാണ് തലവേദനായിരിക്കുന്നത്.

അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫേസ്ബുക്ക്. പരാതികള്‍ തള്ളണമെന്ന ഫേസ്ബുക്കിന്റെ വാദം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു.

ഈ പ്രശ്‌നം ഉന്നയിച്ച് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കാണേണ്ടി വരും. ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫേസ്ബുക്ക് ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം എന്നാണ് വിലയിരുത്തല്‍.

ഫേസ്ബുക്ക് 2010ല്‍ അവതരിപ്പിച്ച ഫോട്ടോ ടാഗിങ്ങ് ടൂള്‍ സംവിധാനമാണ് നിയമക്കുരുക്കിലാഉഅത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സഹായിക്കുന്ന സംവിധാനമാണ് ടാഗിംഗ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.