സ്വന്തം ലേഖകന്: ഇന്ത്യന് റെയില്വേയുടെ ഐ.ആര്.സി.ടി.സി വെബ്സൈറ്റ് തകര്ത്ത ഹാക്കര്മാര് ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള് ചോര്ത്തി. ചോര്ത്തപ്പെട്ട വിവരങ്ങള് ഉപയോഗിച്ച് വ്യാജരേഖകള് സൃഷ്ടിക്കാന് സാധ്യതയുണ്ടെന്ന് റെയില്വേ അധികൃതര് മുന്നറിയിപ്പ് നല്കി. പ്രതിദിനം ലക്ഷത്തിനടുത്ത് ഇടപാടുകള് നടക്കുന്ന ഐ.ആര്.സി.ടി.സി വെബ്സൈറ്റില് യാത്രക്കാരുടെ പാന് കാര്ഡ് വിവരങ്ങളടക്കം നല്കാറുണ്ട്. ഇത്തരം വിവരങ്ങള് ഉപയോഗിച്ച് വ്യാജ രേഖകള് ചമയ്ക്കുന്നതിന് പുറമെ …
സ്വന്തം ലേഖകന്: ഇന്ത്യയില് അനുമതിയില്ലാതെ സ്ഥലങ്ങളുടെ ആകാശത്തു നിന്നുള്ള ദൃശ്യം പകര്ത്തിയാല് ഏഴു വര്ഷം തടവും ഒരു കോടി പിഴയും. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്, വിമാനങ്ങള്, ആളില്ലാ വിമാനങ്ങള്, ബലൂണുകള്, മറ്റ് വാഹനങ്ങള് എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശ ദൃശ്യം പകര്ത്തുന്നതാണ് കുറ്റകരമാകുക. രാജ്യത്തിന്റെ ആകാശ ദൃശ്യം അനുമതിയില്ലാതെ പകര്ത്തുന്നത് തടയാന് കേന്ദ്ര സര്ക്കാര് …
സ്വന്തം ലേഖകന്: പന്ത്രണ്ടുകാരനായ വിദ്യാര്ത്ഥിയുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ട അധ്യാപികക്ക് അമേരിക്കയില് തടവ്. യു.എസിലെ ഗ്രീലിയില് മിഡില് സ്കൂള് അധ്യാപികയായ കത്രീന ബാര്ഡോസ് എന്ന 25 കാരിയാണ് വിദ്യാര്ത്ഥിയുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടത്. അമ്പത് തവണയോളം കുട്ടിയുമായി അധ്യാപിക ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് 2015 മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. …
സ്വന്തം ലേഖകന്: അറബ് ലോകത്തെ 100 പ്രമുഖ ഇന്ത്യന് വ്യവസായികളുടെ പട്ടിക ഫോബ്സ് മാസിക പുറത്തിറക്കി, എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്. സ്റ്റാലിയന് ഗ്രൂപ്പ് ചെയര്മാന് സുനില് വാസ്വാനിയാണ് പട്ടികയില് ഒന്നാമന്. പട്ടികയിലെ ആദ്യ പത്ത് പേരില് ആറും മലയാളികളാണ്. ഇന്ത്യന് വ്യവസായികളെ കൂടാതെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് തലത്തിലുള്ള 50 മികച്ച ഇന്ത്യന് ഇദ്യോഗസ്ഥരുടെ പട്ടികയും …
സ്വന്തം ലേഖകന്: പ്രിയപ്പെട്ട അമീര് ഖാന് യാത്രാമൊഴി നല്കി പോഗ്രേറിയക്കെതിരായ യുദ്ധം അവസാനിപ്പിച്ച് നിഹാല് യാത്രയായി. തെലങ്കാനയിലെ ആശുപത്രിയില് വെച്ചായിരുന്ന മുംബൈ സ്വദേശിയായ നിഹാല് ബിട്ല കണ്ണടച്ചത്. തെലങ്കാനയില് ഒരു വിവാഹത്തില് പങ്കെടുക്കാനെത്തിയ നിഹാലും കുടുംബവും ഉഷ്ണം മൂലം ശരീരത്തില് ജലാംശം കുറഞ്ഞ് അവശനായതിനെ നിഹാലിനെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 40 ലക്ഷത്തില് ഒരാള്ക്ക് …
സ്വന്തം ലേഖകന്: കേരളം ബലാത്സംഗത്തിന്റെ സ്വന്തം നാട്, സ്ത്രീകള് തമിഴ്നാട്ടില് മൂന്നു മടങ്ങ് സുരക്ഷിതരെന്ന് റിപ്പോര്ട്ട്. ബലാത്സംഗം, ശാരീരിക പീഡനം എന്നിങ്ങനെ സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില് കേരളം വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളോട് കിടപിടിക്കുമെന്നും റിപ്പോര്ട്ടില് പറയുന്നു. ഒരു ലക്ഷത്തിന് 63 എന്ന കണക്കിലാണ് കേരളത്തിലെ സ്ത്രീകള്ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്. ദേശീയ ശരാശരിയായ 56.3 നേക്കാള് ഏറെ മുകളിലാണിത്. …
സ്വന്തം ലേഖകന്: ‘ഒന്ന് അറസ്റ്റ് ചെയ്യാമോ’, ഇന്സ്റ്റാഗ്രാമില് താരമായ ജര്മ്മന് സുന്ദരി പോലീസുകാരിയോട് ആരാധകരുടെ ചോദ്യം. ജര്മ്മന്കാരിയായ അഡ്രിയാന് കൊളോസയാണ് ഇന്സ്റ്റാഗ്രാമിലെ 95,000 ത്തോളം വരുന്ന ആരാധകരെ കൊണ്ട് സഹികെട്ടിരിക്കുന്നത്. ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആരാധകരാണ് ഇവരുടെ അക്കൗണ്ടില് എത്തുന്നത്. സുന്ദരിയായ സീനിയര് പോലീസ് ഓഫീസര് എന്നതിനേക്കാള് കോളേസയുടെ ശരീര സൗന്ദര്യമാണ് ആരാധകരെ …
സ്വന്തം ലേഖകന്: ട്രെഡ് ക്രൂസ് പിന്മാറി, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് പോരാളി ഡൊണാള്ഡ് ട്രംപ് തന്നെ. ഇന്ത്യാനാ പ്രൈമറിയിലെ ട്രംപിന്റെ തകര്പ്പന് വിജയത്തോടെ ട്രെഡ് ക്രൂസ് പിന്മാറിയതാണ് ട്രംപിന് തുണയായത്. ട്രംപ് മത്സര രംഗത്തുനിന്നു പിന്മാറിയതോടെ നവംബറില് നടക്കുന്ന യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാര്ഥി ട്രംപ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ …
സ്വന്തം ലേഖകന്: അമേരിക്കയില് ഇന്ത്യന് വനിത വെടിയേറ്റു മരിച്ചു, ഭര്ത്താവ് പിടിയില്. കാലിഫോണിയയില് താമസിച്ചിരുന്ന ഇന്ത്യന് വംശജയായ സോണിയയെ (48)കൊലപ്പെടുത്തിയ കേസിലാണ് ഭര്ത്താവ് ജയിംസ് നല്ലനെ (63) പോലീസ് പിടികൂടിയത്. ഇയാളെ സാന്താക്ലാര കണ്ട്രി ജയിലിലേക്ക് മാറ്റി. സംഭവത്തില് അന്വേഷണം തുടരുകയാണെന്നു സാന് ജോസ് പോലീസ് അറിയിച്ചു. ജയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന …
സ്വന്തം ലേഖകന്: സച്ചിന് തെന്ഡുല്ക്കര് റിയോ ഒളിമ്പിക്സില് ഇന്ത്യയുടെ ഗുഡ്വില് അംബാസഡര്. ഇന്ത്യന് ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി സച്ചിന് അറിയിച്ചു. ഈ ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായും രാജ്യത്ത് കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സച്ചിന് വ്യക്തമാക്കി. നേരത്തെ ബോളിവുഡ് നടന് സല്മാന് ഖാനെയും ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയേയും ഗുഡ്വില് അംബാസഡര്മാരായി …