1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2016

സ്വന്തം ലേഖകന്‍: ട്രെഡ് ക്രൂസ് പിന്മാറി, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പോരാളി ഡൊണാള്‍ഡ് ട്രംപ് തന്നെ. ഇന്ത്യാനാ പ്രൈമറിയിലെ ട്രംപിന്റെ തകര്‍പ്പന്‍ വിജയത്തോടെ ട്രെഡ് ക്രൂസ് പിന്മാറിയതാണ് ട്രംപിന് തുണയായത്. ട്രംപ് മത്സര രംഗത്തുനിന്നു പിന്മാറിയതോടെ നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രംപ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇതോടെ മത്സരം ട്രംപും ഹിലരി ക്ലിന്റണും തമ്മിലാകും എന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ്‍ ഇന്ത്യാനയിലെ പ്രൈമറിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് അവര്‍ക്ക് തിരിച്ചടിയയി. ബെര്‍ണി സാന്‍ഡേഴ്‌സാണ് ഇവിടെ ഹിലാരിയെ തകര്‍ത്തത്.

ഇന്ത്യാനയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആണു ക്രൂസ് തന്റെ പിന്‍വാങ്ങല്‍ അറിയിച്ചത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ആവശ്യമായ 1,237 പ്രതിനിധികളുടെ എണ്ണം പൂര്‍ത്തിയാകാന്‍ ഇനി 200 പ്രതിനിധികളേ ട്രംപിനുള്ളു. ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് മാത്രമാണ് റിപ്പബ്ലിക്കന്‍ കൂടാരത്തില്‍ ഇനി ട്രംപിനു വെല്ലുവിളി ഉയര്‍ത്തുന്നത്. താന്‍ മത്സരത്തില്‍ നിന്നു പിന്മാറില്ലെന്നു കാസിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.