1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2016

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റു മരിച്ചു, ഭര്‍ത്താവ് പിടിയില്‍. കാലിഫോണിയയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ വംശജയായ സോണിയയെ (48)കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ജയിംസ് നല്ലനെ (63) പോലീസ് പിടികൂടിയത്. ഇയാളെ സാന്താക്ലാര കണ്‍ട്രി ജയിലിലേക്ക് മാറ്റി.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നു സാന്‍ ജോസ് പോലീസ് അറിയിച്ചു. ജയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടത്.

ഏഴു വര്‍ഷം മുമ്പ് ഒരു വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജയിംസ് മൂന്ന് മാസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വ്യത്യാസം കണ്ടിരുന്നതായി സഹോദരന്‍ ക്രിസ് അറിയിച്ചു. പലപ്പോഴും അക്രമാസക്തനായിരുന്ന ജയിംസ് മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ക്രിസ് പറയുന്നു.

പരിക്കേറ്റ് കിടന്നപ്പോള്‍ ജയിംസിനെ സോണിയ നന്നായി പരിചരിച്ചിരുന്നതായും ക്രിസ് വെളിപ്പെടുത്തി. ജയിംസ് സോണിയ ദമ്പതികള്‍ക്ക് സാഹില്‍ (21), നിധിന്‍ (20) എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.