അലക്‌സ് വര്‍ഗീസ്: യുകെയിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ നൗഷാദ് നഗറില്‍ ആരംഭിക്കും. യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കരോള്‍ ഗാനങ്ങള്‍ ആലപിച്ച് കൊണ്ട് തുടങ്ങുന്ന ആഘോഷപരിപാടികള്‍ക്ക് …
മില്‍ട്ടണ്‍ പനക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 10012016 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
കിസാന്‍ തോമസ് (ഡബ്ലിന്‍): സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററില്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ച്ചക്‌ളില്‍ കൂടി മലയാളം ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ല്യന്‍സ് അറിയിച്ചു.ഇതോടനുബന്ധിച്ച് മതബോധനക്ലാസുകളും നടത്തപ്പെടും.നിലവില്‍ എല്ലാ മാസത്തിലും നാലാം ഞായറാഴ്ച വൈകുന്നേരം നടത്തി വരുന്ന ദിവ്യബലിയും മതബോധന ക്‌ളാസുകളും പതിവുപോലെ ഉണ്ടായിരിക്കും. ജനുവരി 10 ഞായറാഴ്ച ഉച്ചയ്ക്ക് …
ജോണ്‍സണ്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍ .രാവിലെ 8.30 ന് ഞായര്‍ വൈകീട്ട് 4.30 ന് സമാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോസഫ് എടത്ത്,07548303824
ജോസ് കുര്യാക്കോസ്: യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തില്‍ വചനശക്തി നിറയുവാനും കര്‍ത്താവ് നല്കിയ ശുശ്രൂഷ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ ഈ ശനിയാഴ്ച ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. വിശ്വാസ തീര്‍ത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലെയും ഉള്‍പ്പെട്ട സഭാമക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും ദൈവ സന്നിധിയില്‍ 2015 ല്‍ കര്‍ത്താവ് ചൊരിഞ്ഞ നിരവധി നന്മകള്‍ക്ക് …
സാബു ചുണ്ടക്കാട്ടിൽ: ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ 5 മത് വാര്‍ഷികം ജനു. 3 തിയതി ഞായറാഴ്ച്ച സെ. റോസ് ഡൊമിനിക്കന്‍ കോളേജ ഓഡിറ്റോറിയ്ത്തില്‍വച്ച് സമുചിതമായി കൊണ്ടാടി. രണ്ട് മണിക്ക് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ദ ആന്‍ഡ് ക്ലൊന്മക്‌നോഇസ് രൂപതയുടെ മെത്രാന്‍ ഫ്രാന്‍സിസ് ഡഫിയും സന്നിഹിതനായിരുന്നു. ദിവ്യബലിയെത്തുടര്‍ന്നു …
മനോജ് ജോണ്‍: പുത്തന്‍ പ്രതീക്ഷകളോടെ സ്റ്റിവനേജിലെ ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സ്‌നേഹോഷ്മളമായ നവവത്സര വിരുന്നും സംഘടിപ്പിച്ചു. ഫാ. അനൂപ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും പുതുവത്സര സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ വിശ്വാസികള്‍ കേക്ക് മുറിച്ചു മധുരം പങ്കുവച്ചു, പരസ്പരം ആശംസകള്‍ നേര്‍ന്നു പുതുവര്‍ഷത്തെ വരവേറ്റു. …
ടോം ജോസ്: കോട്ടയം രൂപതക്ക് പുറത്തു, ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ ഷ്രൂസ്ബറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്‍ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച വൈകുന്നേരം കൊണ്ടാടി . വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാനയ്ക്ക് …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ ക്‌നാനായ മക്കളും പങ്കെടുത്തു.ഷ്രൂസ്ബറി രൂപതാ ക്‌നാനായ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ദിവ്യബലിയെ തുടര്‍ന്ന് സാന്താക്ലോസ് വേദിയില്‍ …
മാത്യു ജോസഫ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണിയേശുവുമായി ഭവനസന്ദര്‍ശനത്തിനു ക്രിസ്തുമസ് സംഗമത്തിനും ശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കാ സമൂഹം ഡിസംബര്‍ 31 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ പാതിരാത്രിയിലുള്ള വിശുദ്ധ കുര്‍ബാനയോടെ പരിസമാപ്തിയാകും. സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലിന്‍ ബഹു. ഫാ. സജി …