സഖറിയ പുത്തങ്കളം: മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാള്‍ ശനിയാഴ്ച 10.30 വിഥിന്‍ഷോ സെന്റ് ആന്റന്‍സ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആരംഭിക്കും. പെരുന്നാളിന്റെ മുഖ്യാതിഥിയായ മാര്‍ കുര്യന്‍ വയലുങ്കല്‍ ഇന്നലെ എത്തിച്ചേര്‍ന്നു. പിതാവിന് ഊഷ്മള സ്വീകരണമാണ് ക്‌നാനായക്കാര്‍ നല്‍കിയത്. 1991 ല്‍ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി …
സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടന യാത്രയായി …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍):ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ രൂപതാ തലത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കും.ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 10:00 നു ആരംഭിച്ചു വൈകുന്നേരം 6:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.ലണ്ടനിലെ അല്ലിന്‍സ് …
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ 10 നു തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ …
ജോണ്‍സണ്‍ ജോസഫ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാലു മിഷനുകളും ഒന്നുചേര്‍ന്ന വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും , 87മത് പുനരൈക്യ വാര്‍ഷികാഘോഷവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചക്ക് 12ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ അപ്പരിഷന്‍ ഗ്രൗണ്ടില്‍ മലങ്കര സഭയുടെ യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ …
സഖറിയ പുത്തന്‍കളം: വയലുങ്കല്‍ പിതാവിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍; സെന്റ് മേരിസ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്ബറി രൂപതയിലെ ക്‌നാനായ ചാപ്ലിയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രഥമ കനാനായ ചാപ്ലിന്‍യസിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വിഥിന്‍ഷോയിലെ സെന്റ്. എലിസബത്ത് ദേവാലയത്തിലാണ് ഭക്തിപൂര്‍വ്വമായ ദിവ്യബലിക്കും, ലദീഞ്ഞിനും ശേഷമായിരുന്നു ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറിയത്. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം ഏഴാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച …
ഈശോയുടെ വിശ്വസ്ഥ ദാസനും സ്‌നേഹിതനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്‌ളീഹായുടെ തിരുന്നാള്‍ ഒക്ടോബര്‍ പത്താം തിയതി (10/10/2017)വൈകുന്നേരം അഞ്ചുമണിക്ക് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ സെന്റര്‍ സൗത്തെന്റ് ഓണ്‍ സീയില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുന്നാളിനോട് അനുബന്ധിച്ചു അന്നേ ദിവസം 5 മണിക്ക് കുബസാരം, ജപമാല, 5.30 ന് പ്രെസുദേന്തി വാഴ്ച, 5.40 ന് ആഘോഷപൂര്‍വ്വമായ …
ലണ്ടന്‍: ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചന അക്ഷരാഖ്യാനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്‌കാരങ്ങളിലൂടെ അനുഗ്രഹ സാന്ദ്രമായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു. വിശുദ്ധ ഗ്രന്‍ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തില്‍ …